റയലിനെതിരെയുള്ള മത്സരം എങ്ങനെയായിരിക്കും? കെയ്ൻ പറയുന്നു!

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബയേൺ മ്യൂണിക്ക് ആഴ്സണലിനെയായിരുന്നു തോൽപ്പിച്ചിരുന്നത്. 2 പാദങ്ങളിലുമായി രണ്ടിനെതിരെ 3 ഗോളുകൾക്കാണ് ബയേൺ വിജയിച്ചത്. മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കുകയും ചെയ്യും. പെനാൽറ്റി ഷൂട്ടൗട്ടിലാണ് അവർ വിജയം കരസ്ഥമാക്കിയത്. ഇനി ഫൈനൽ പോരാട്ടത്തിൽ ബയേൺ മ്യൂണിക്കും റയൽ മാഡ്രിഡും തമ്മിലാണ് ഏറ്റുമുട്ടുക. ആരാധകർ കാത്തിരിക്കുന്ന ഒരു മത്സരമാണത്.

ബയേണിനെ സംബന്ധിച്ചടുത്തോളം ഇനി അവശേഷിക്കുന്ന ഏക കിരീടം ചാമ്പ്യൻസ് ലീഗ് മാത്രമാണ്.ബാക്കിയുള്ളതൊക്കെ അവർ നഷ്ടമായി കഴിഞ്ഞു. അതുകൊണ്ടുതന്നെ ജീവൻ മരണ പോരാട്ടം അവർ നടത്തുമെന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.റയൽ മാഡ്രിഡിനെതിരെയുള്ള മത്സരം എങ്ങനെയായിരിക്കും? ബയേൺ സൂപ്പർതാരമായ ഹാരി കെയ്ൻ ഇതേക്കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും റയൽ മാഡ്രിഡ് ഒരു വലിയ ക്ലബ്ബാണ്. മാത്രമല്ല ഈ കോമ്പറ്റീഷനിൽ അവർക്ക് വലിയ കണക്കുകൾ അവകാശപ്പെടാനുണ്ട്.അതുകൊണ്ടുതന്നെ സെമിഫൈനൽ മത്സരം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടായിരിക്കും. പക്ഷേ യുവേഫ ചാമ്പ്യൻസ് ലീഗിലെ സെമി ഫൈനൽ മത്സരങ്ങൾ ഇങ്ങനെയൊക്കെ തന്നെയായിരിക്കും. അതാണ് ഈ കോമ്പറ്റീഷന്റെ പ്രത്യേകത.വലിയ ക്ലബ്ബുകൾക്കെതിരെ നമ്മൾ കളിക്കേണ്ടിവരും.പക്ഷേ ഇപ്പോൾ ഞങ്ങൾ ഈ വിജയം ആസ്വദിക്കുകയാണ്. അതിനുശേഷം റയലിനെ നേരിടാൻ ഞങ്ങൾ തയ്യാറാകും “ഇതാണ് കെയ്ൻ പറഞ്ഞിട്ടുള്ളത്.

11 വർഷത്തിനുശേഷം ആദ്യമായി ബുണ്ടസ് ലിഗ കിരീടം അവർക്ക് നഷ്ടമായിരുന്നു.ബയേർ ലെവർകൂസനായിരുന്നു അത് സ്വന്തമാക്കിയിരുന്നത്.DFB പോക്കൽ ടൂർണമെന്റിൽ നിന്നും അവർ പുറത്തായിട്ടുണ്ട്.ട്രോഫിലസ് സീസണിൽ നിന്നും അവർക്ക് രക്ഷപ്പെടാൻ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയേ മതിയാകൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!