കോവിഡ്, ചാമ്പ്യൻസ് ലീഗ് പ്രതിസന്ധിയിൽ, ലിവർപൂളിനെ വിജയിയായി പ്രഖ്യാപിക്കാൻ സാധ്യത.

യൂറോപ്പിൽ കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമായതോടെ രാജ്യങ്ങൾ ഒക്കെ തന്നെയും സുരക്ഷകൾ ശക്തമാക്കിയിരിക്കുകയാണ്. ഇതിനെ തുടർന്ന് ജർമ്മനിയും കർശനനടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് ഫെബ്രുവരി പതിനേഴു വരെ ഇംഗ്ലണ്ടിൽ നിന്നുള്ളവർക്ക് ജർമ്മനിയിൽ പ്രവേശിക്കാൻ പാടില്ല എന്നുള്ളത്. അതിപ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് ചാമ്പ്യൻസ് ലീഗ് മത്സരത്തെയാണ്. എന്തെന്നാൽ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ലിവർപൂളും ആർബി ലീപ്സിഗും തമ്മിൽ ഏറ്റുമുട്ടുകയാണ്. ലീപ്സിഗിന്റെ മൈതാനത്തു വെച്ചാണ് ആദ്യപാദം നടക്കുന്നത്. ഫെബ്രുവരി പതിനാറാം തിയ്യതിയാണ് മത്സരം നടക്കുക. എന്നാൽ ഫെബ്രുവരി പതിനേഴു വരെ ജർമ്മനിയിലേക്ക് യാത്ര ചെയ്യാൻ ഇംഗ്ലീഷ് താരങ്ങൾക്ക്‌ സാധിക്കില്ല.

ഇതോടെ മത്സരം നടത്തിപ്പ് അനിശ്ചിതത്വത്തിലാണ്. ഇനി രണ്ട് വഴികളാണ് മുന്നിലുള്ളത്. ഒന്നുകിൽ ഒരു നിക്ഷ്പക്ഷ വേദിയിൽ മത്സരം നടത്തുക. രണ്ടാമതായി വേദികൾ പരസ്പരം മാറ്റുക. അതായത് ഫെബ്രുവരിയിലെ മത്സരം ആൻഫീൽഡിലേക്ക് മാറ്റുകയും മാർച്ചിലെ രണ്ടാം പാദം ലീപ്സിഗിന്റെ മൈതാനത്തേക്ക്‌ മാറ്റുകയും ചെയ്യുക. എന്നാൽ ഇത് ലിവർപൂൾ സമ്മതിക്കാൻ സാധ്യത കുറവാണ്.ഫെബ്രുവരി എട്ടിന് മുമ്പ് ഈ പ്രതിസന്ധിക്ക്‌ പരിഹാരം കാണാനാണ് യുവേഫ നിർദേശിച്ചിരിക്കുന്നത്. അല്ലാത്ത പക്ഷം ആദ്യപാദ മത്സരത്തിൽ 3-0 ലിവർപൂൾ വിജയിച്ചതായി യുവേഫ പ്രഖ്യാപിക്കുകയും ചെയ്യും. അതേസമയം ചെൽസി-അത്ലെറ്റിക്കോ മത്സരവും പ്രതിസന്ധിയിലാണ്. അത്ലെറ്റിക്കോയുടെ മൈതാനത്ത് വെച്ച് ഫെബ്രുവരി 23-ആം തീയ്യതിയാണ് മത്സരം നടക്കുന്നത്. എന്നാൽ ഫെബ്രുവരി 16 വരെ ഇംഗ്ലണ്ടിൽ നിന്നുള്ളവർക്ക് സ്പെയിനിൽ പ്രവേശനമില്ല. അത് നീട്ടിയാൽ ഈ മത്സരം പ്രതിസന്ധിയിലാകും. അപ്പോൾ അത്ലറ്റികോ മാഡ്രിഡ് മറ്റൊരു വേദി തിരഞ്ഞെടുക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!