ലിവർപൂൾ പുറത്ത്
നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായി. അത്ലറ്റിക്കോ മാഡ്രിഡാണ് അവരെ ദ്വി പാദ പ്രീ ക്വോർട്ടറിൽ പരാജയപ്പെടുത്തിയത്. ഇന്ന് പുലർച്ചെ നടന്ന പ്രീ ക്വോർട്ടർ രണ്ടാം പാദ മത്സരത്തിൽ 3- 2ന് അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചു. ഇതോടെ ആദ്യ പാദ മത്സരം ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ച അത്ലറ്റിക്കോ മാഡ്രിഡ് 4-2 എന്ന അഗ്രിഗേറ്റ് സ്കോറിൽ വിജയം സ്വന്തമാക്കി ക്വോർട്ടറിൽ കടന്നു.
Our #UCL run comes to an end.
— Liverpool FC (@LFC) March 11, 2020
ആൻഫീൽഡിൽ നടന്ന മത്സരത്തിൻ്റെ റെഗുലർ ടൈം അവസാനിക്കുമ്പോൾ നാൽപ്പത്തിമൂന്നാം മിനുട്ടിൽ ജോർജിനോ വൈനാൽഡും നേടിയ ഗോളിന് ലിവർപൂൾ മുന്നിലായിരുന്നു. എന്നാൽ അഗ്രിഗേറ്റ് സ്കോർ 1-1 എന്ന നിലയിലായതിനെ തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. തൊണ്ണൂറ്റി നാലാം മിനുട്ടിൽ സ്കോർ ചെയ്ത റോബർട്ടോ ഫിർമിനോ ലിവർപൂളിനെ മുന്നിലെത്തിച്ചതാണ്. എന്നാൽ 97, 105 മിനുട്ടുകളിൽ സ്കോർ ചെയ്ത മാർക്കോസ് ലൊറൻ്റെ ലിവർപൂളിൻ്റെ പ്രതീക്ഷകൾ തകർത്തു. ഒടുവിൽ മത്സരത്തിൻ്റെ അവസാന നിമിഷം ആൽവെരോ മൊറാറ്റ കൂടി സ്കോർ ചെയ്തതോടെ അത്ലറ്റിക്കോ മാഡ്രിഡ് ആധികാരിക ജയം സ്വന്തമാക്കി.