മുൻനിര താരങ്ങൾ പുരോഗതി കൈവരിക്കണം, മെസ്സിയെ ലക്ഷ്യം വെച്ച് കൂമാൻ പറയുന്നു !

ലാലിഗയിലെ മോശം പ്രകടനത്തിന് ഏറെ വിമർശനങ്ങൾ കൂമാന് കേൾക്കേണ്ടി വരുന്നുണ്ട് എന്നുള്ളത് ഒരു യാഥാർഥ്യമാണ്. പന്ത്രണ്ട് പോയിന്റുകൾ ലഭിക്കാവുന്ന സ്ഥാനത്ത് കേവലം രണ്ട് പോയിന്റുകൾ മാത്രമാണ് ലഭിച്ചത് എന്നുള്ളത് ആരാധകർക്ക് ഏറെ നിരാശ പകരുന്ന കാര്യമാണ്. രണ്ടു തോൽവിയും രണ്ട് സമനിലയുമാണ് അവസാനനാലു ലാലിഗ മത്സരങ്ങളിലെ ബാഴ്‌സയുടെ സമ്പാദ്യം. എന്നാൽ രണ്ട് ചാമ്പ്യൻസ് ലീഗ് മത്സരത്തിലും മിന്നുന്ന വിജയം നേടാൻ ബാഴ്‌സക്ക് കഴിഞ്ഞു എന്നുള്ളതാണ് കൂമാൻ സുരക്ഷിതനാകുന്നത്. എന്നാൽ താൻ വിമർശനങ്ങളെ അംഗീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട് എന്നാണ് കൂമാൻ ഇന്നലത്തെ പത്രസമ്മേളനത്തിൽ പ്രസ്താവിച്ചത്. പക്ഷെ ബാഴ്‌സ മോശം പ്രകടനമല്ല നടത്തുന്നതെന്നും ഒരുപാട് അവസരങ്ങൾ തങ്ങൾ ഉണ്ടാക്കിയെടുക്കുന്നുണ്ടെന്നും എന്നാൽ ക്വാളിറ്റിയുള്ള താരങ്ങൾ അവരുടെ ക്വാളിറ്റി പുറത്തെടുക്കാത്തതാണ് പ്രശ്നമെന്നും അവർ പുരോഗതി കൈവരിക്കേണ്ടതുണ്ടെന്നും കൂമാൻ പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഡൈനാമോ കീവിനെ നേരിടുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

” വിമർശനങ്ങളെ ഞാൻ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. പക്ഷെ എനിക്കൊരുപാട് സന്ദേശങ്ങൾ ലഭിച്ചിരുന്നു, പലരും അതിൽ സന്തോഷം പ്രകടിപ്പിക്കുന്നതാണ് കണ്ടത്. അത് കേവലം രണ്ട് പോയിന്റുകൾ മാത്രം ലഭിച്ചത് കൊണ്ടല്ല. മറിച്ച് ഓരോ മത്സരത്തിലും നിരവധി അവസരങ്ങളാണ് ഞങ്ങൾ സൃഷ്ടിച്ചെടുത്തിരുന്നത്. ഞങ്ങൾ ഞങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കേണ്ടതുണ്ട്. ഈ അവസ്ഥയിൽ ഞങ്ങൾ സന്തോഷവാൻമാരല്ല. ഒരുപാട് ക്വാളിറ്റിയുള്ള താരങ്ങൾ ഞങ്ങൾക്കുണ്ട്. പക്ഷെ അവരെല്ലാം പുരോഗതി പ്രാപിക്കണം. ഞങ്ങൾ മികച്ച യുവതാരങ്ങളെ കൊണ്ടു വന്നിട്ടുണ്ട് എന്നുള്ളത് പോസിറ്റീവ് ആയ കാര്യമാണ്. ലാലിഗയിൽ ഞങ്ങൾക്ക് ഇനിയുള്ള മത്സരങ്ങൾ വിജയിക്കേണ്ടതുണ്ട് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *