നെയ്മറുടെ കാര്യത്തിൽ കീ അപ്ഡേറ്റുമായി പോച്ചെട്ടിനോ!

കഴിഞ്ഞ നവംബറിൽ സെന്റ് എറ്റിനിക്കെതിരെ നടന്ന മത്സരത്തിലായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർക്ക് ഗുരുതര പരിക്കേറ്റത്.ആങ്കിൾ ഇഞ്ചുറിയാണ് താരത്തെ അലട്ടുന്നത്.അതിന് ശേഷം കളത്തിലേക്ക് മടങ്ങിയെത്താൻ നെയ്മർക്ക് സാധിച്ചിട്ടില്ല.വ്യക്തിഗത പരിശീലനം മാത്രമാണ് നിലവിൽ നെയ്മർ ജൂനിയർ നടത്തുന്നത്.

ഏതായാലും നെയ്മർ ജൂനിയർ എന്ന് മടങ്ങിയെത്തുമെന്നുള്ള ചോദ്യം പിഎസ്ജിയുടെ പരിശീലകനായ പോച്ചെട്ടിനോയോട് ചോദിക്കപ്പെട്ടിരുന്നു.ഒരു കൃത്യമായ തീയതി തങ്ങൾക്കറിയില്ല എന്നാണ് പോച്ചെട്ടിനോ അറിയിച്ചത്.എന്നാൽ ചാമ്പ്യൻസ് ലീഗിൽ റയലിനെതിരെയുള്ള മത്സരത്തിൽ നെയ്മർ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയും പോച്ചെട്ടിനോ പങ്കുവെച്ചു.അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

” നെയ്മർ എന്ന് മടങ്ങി വരുമെന്നുള്ളത് കൃത്യമായി ഇപ്പോൾ ഞങ്ങൾക്കറിയില്ല.അദ്ദേഹത്തിന്റെ പുരോഗതി ഞങ്ങൾ ഇപ്പോഴും പിന്തുടർന്നു കൊണ്ടിരിക്കുകയാണ്.അടുത്ത ആഴ്ച്ചക്ക് വേണ്ടി നെയ്മർ സജ്ജനാവേണ്ടതുണ്ട്.റയലിനെതിരെയുള്ള മത്സരത്തിൽ നെയ്മർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് ” പോച്ചെട്ടിനോ പറഞ്ഞു.

ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിലാണ് റയലും പിഎസ്ജിയും തമ്മിൽ ഏറ്റുമുട്ടുന്നത്.ഫെബ്രുവരി 15-ആം തിയ്യതി രാത്രി ഇന്ത്യൻ സമയം 1:30-നാണ് ഈ മത്സരം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!