ബാഴ്സയോട് തോൽക്കണമെങ്കിൽ ബയേൺ വളരെ മോശം പ്രകടനമായിരിക്കും നടത്തുകയെന്ന് മുൻ താരം !

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ ബയേണിന് മറികടക്കേണ്ടത് സ്പാനിഷ് ശക്തികളായ എഫ്സി ബാഴ്സലോണയെയാണ്. നിലവിൽ മിന്നും ഫോമിൽ കളിക്കുന്ന ബയേൺ 7-1 നാണ് ഇരുപാദങ്ങളിലുമായി ചെൽസിയെ ചിന്നഭിന്നമാക്കിയത്. മറുഭാഗത്ത് നാപോളിക്കെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച് അവരെ മറികടന്നുവെങ്കിലും മുൻപത്തെ ഫലങ്ങൾ അത്ര ആശ്വാസകരമല്ല. അത്കൊണ്ട് തന്നെ നിലവിൽ ബാഴ്സയെക്കാൾ കൂടുതൽ വിജയസാധ്യത നിലനിൽക്കുന്നത് ബയേൺ മ്യൂണിക്കിനാണ് എന്നറിയിച്ചിരിക്കുകയാണ് മുൻ താരമായ ലോതർ മത്തേയൂസ്. ബാഴ്‌സ ജയിക്കണമെങ്കിൽ അത് ബാഴ്സയുടെ മിടുക്ക് കൊണ്ട് ആയിരിക്കില്ലെന്നും മറിച്ച് ബയേൺ മോശം പ്രകടനം നടത്തിയതിനാലും ഒരുപാട് മിസ്റ്റേക്കുകൾ വരുത്തി വെച്ചതിനാലുമായിരിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം സ്കൈ ജർമനിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മുൻ ടീമിന്റെ സാധ്യതകളെ കുറിച്ച് വിശദീകരിച്ചത്.

” തീർച്ചയായും ബാഴ്സ ക്വാളിറ്റി ഉള്ള ഒരു ടീമാണ്. അവർ അവരുടെ മികച്ച ബെസ്റ്റ് പ്രകടനം തന്നെ മത്സരത്തിൽ പുറത്തെടുത്തേക്കും. എന്നാൽ ബാഴ്സയോട് ബയേൺ പരാജയപ്പെടണം എന്നുണ്ടെങ്കിൽ ബയേൺ അത്രത്തോളം പിഴവുകൾ വരുത്തി വെക്കണമെന്നും വളരെ മോശം പ്രകടനമായിരിക്കും പുറത്തെടുക്കുക എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ ഒരു വൺ-ഓഫ് മത്സരത്തിൽ എന്ത് വേണമെങ്കിലും സംഭവിക്കാം. നിങ്ങൾ എന്തെങ്കിലും മോശമായി ചെയ്താൽ നിങ്ങൾ പുറത്താവുക തന്നെ ചെയ്യും എന്നാണ് ഇവിടുത്തെ സ്ഥിതിഗതികൾ. കാരണം രണ്ടാംപാദ മത്സരങ്ങൾ ഇല്ലല്ലോ. ഉണ്ടായിരുന്നുവെങ്കിൽ ഈ പ്രശ്നം പരിഹരിക്കപ്പെടാമായിരുന്നു ” മത്തേയൂസ് പറഞ്ഞു. 1984 മുതൽ 1988 വരെയും 1992 വരെയും ബയേണിന് വേണ്ടി കളിച്ച താരമാണ് ഇദ്ദേഹം. ജർമനിക്ക് വേണ്ടി 150-ൽ പരം മത്സരങ്ങൾ കളിച്ച താരം വേൾഡ് കപ്പ് ജേതാവായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *