പിഎസ്ജി-റയൽ മത്സരത്തിൽ ആർക്കൊപ്പം? ഇരു ടീമുകൾക്കും വേണ്ടി കളിച്ച ബെക്കാം പറയുന്നു!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ റയലിന്റെ എതിരാളികൾ പിഎസ്ജിയാണ്.ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. പ്രവചനങ്ങൾക്കതീതമായ ഒരു മത്സരമാണ് ആരാധകരെ കാത്തിരിക്കുന്നത്.

ഈ രണ്ട് ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുള്ള ഇതിഹാസ താരമാണ് ഡേവിഡ് ബെക്കാം. അതുകൊണ്ടുതന്നെ ഈ മത്സരത്തിൽ ആർക്കൊപ്പമായിരിക്കുമെന്നുള്ള ഒരു ചോദ്യം ബെക്കാമിന് നേരിടേണ്ടി വന്നിരുന്നു.എന്നാൽ ഒരു ടീമിനോട് പ്രത്യേകമായ മുൻതൂക്കമില്ല എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞു വെക്കുന്നത്.അതായത് ആര് ഗോൾ അടിച്ചാലും താൻ സെലിബ്രേറ്റ് ചെയ്യുമെന്നാണ് ബെക്കാം പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ മത്സരം വീക്ഷിക്കാൻ സ്റ്റേഡിയത്തിൽ ഉണ്ടാവില്ല എന്നുള്ളത് എനിക്ക് സന്തോഷം നൽകുന്ന ഒരു കാര്യമാണ്.ഞാൻ കളിച്ചിട്ടുള്ള രണ്ട് മികച്ച ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടുന്നത്.പക്ഷെ വീട്ടിൽ നിന്നും ടിവിയിൽ ഞാൻ ഈ മത്സരം വീക്ഷിക്കും.ആര് ഗോൾ നേടിയാലും ഞാനത് ആഘോഷിക്കും.മത്സരം വലിയ രൂപത്തിലുള്ള അറ്റാക്കിങ് ഗെയിമായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്.ഏറ്റവും ആവേശകരമായ ഒരു ടൂർണമെന്റിൽ രണ്ട് മികച്ച ടീമുകളാണ് ഏറ്റുമുട്ടുന്നത്.ഇനിയിപ്പോ ഇവരെ താരതമ്യം ചെയ്യുകയാണെങ്കിൽ രണ്ട് ടീമും അവരുടെ ലീഗുകളിൽ ഒന്നാമതാണ്. ഒരുപിടി മികച്ച താരങ്ങളും കോച്ചുമാരും ഇരുടീമുകൾക്കുമുണ്ട് ” ഇതാണ് ബെക്കാം പറഞ്ഞിട്ടുള്ളത്.

2003 മുതൽ 2007വരെയാണ് ബെക്കാം റയലിന് വേണ്ടി കളിച്ചിട്ടുള്ളത്.അതേസമയം പിഎസ്ജിയിൽ വെച്ചാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!