ബാഴ്സയെ നേരത്തെ ലഭിച്ചത് നന്നായി, കാരണസഹിതമുള്ള വെളിപ്പെടുത്തലുമായി പിർലോ !

ബാഴ്‌സക്കെതിരെയുള്ള തോൽവി ഒരുപാട് കാര്യങ്ങൾ മനസിലാക്കി തന്നുവെന്നും അതിൽ നിന്ന് പാഠമുൾക്കൊള്ളാൻ തങ്ങൾക്ക് സാധിച്ചുവെന്നും യുവന്റസ് പരിശീലകൻ ആൻഡ്രേ പിർലോ. ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ഫെറെൻക്വെറോസിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാഴ്‌സയെ നേരത്തെ തന്നെ ലഭിച്ചത് നന്നായിയെന്നും ഇനി അവരെ നേരിടുമ്പോഴേക്കും ഞങ്ങൾ കൂടുതൽ മികവ് പ്രാപിച്ചിരിക്കുമെന്നും പിർലോ അഭിപ്രായപ്പെട്ടു. ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ ഫെറെൻക്വെറോസാണ് യുവന്റസിന്റെ എതിരാളികൾ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് മടങ്ങിയെത്തിയേക്കും എന്നുള്ളത് ആരാധകർക്ക് ആവേശം പകരുന്ന ഒന്നാണ്. ആദ്യ മത്സരത്തിൽ ഡൈനാമോ കീവിനെ യുവന്റസ് തകർത്തിരിന്നുവെങ്കിലും രണ്ടാം മത്സരത്തിൽ ബാഴ്‌സയോട് തകർന്നടിയുകയായിരുന്നു.

” ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന നഗരമാണിത്. എനിക്കിവിടെ ഒത്തിരി ഓർമ്മകളുണ്ട്. ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത് കളിക്കാൻ വേണ്ടിയാണ്. ബാഴ്‌സക്കെതിരെയുള്ള തോൽവി ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നു. പ്രത്യേകിച്ച് ഞങ്ങൾ ഇമ്പ്രൂവ് ആകാനുണ്ടെന്ന കാര്യം. അത്കൊണ്ട് തന്നെ ഞങ്ങൾക്ക് കൂടുതൽ നിശ്ചയദാർഢ്യവും കൂട്ടായ പ്രവർത്തനവും ആവിശ്യമാണ്. ബാഴ്‌സക്കെതിരെയുള്ള മത്സരം നേരത്തെ ആയത് നല്ല കാര്യമാണ്. എന്തെന്നാൽ അടുത്ത തവണ അവരെ നേരിടുമ്പോൾ കൂടുതൽ മികവ് പുലർത്താൻ ഞങ്ങൾക്ക് സാധിച്ചേക്കും. ഞങ്ങൾ എതിരാളികളെ കുറിച്ച് പഠിച്ചിട്ടുണ്ട്. മികച്ച കളി തന്നെയാണ് അവർ കാഴ്ച്ചവെക്കാറുള്ളത്. ആദ്യ മത്സരത്തിലെ ബാഴ്‌സക്കെതിരെയുള്ള വമ്പൻ തോൽവി അവർ അർഹിച്ചിരുന്നില്ല. ഡൈനാമോ കീവിനെതിരെ അവർ മികച്ച രീതിയിൽ ആണ് കളിച്ചത് ” പിർലോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *