പ്ലയെർ ഓഫ് ദി വീക്ക് : നെയ്മറെയും ഡിമരിയയെയും മറികടന്ന് ഗ്നാബ്രി ഒന്നാമൻ !
യുവേഫ ചാമ്പ്യൻസ് ലീഗിലെ കഴിഞ്ഞ ഏറ്റവും മികച്ച താരമായി മാറി ബയേൺ മ്യൂണിക്കിന്റെ സെർജി ഗ്നാബ്രി. ഈ ആഴ്ച്ചയിലെ പ്ലയെർ ഓഫ് ദി വീക്ക് പുരസ്കാരജേതാവ് സെർജി ഗ്നാബ്രി ആണ് എന്നുള്ളത് യുവേഫ ചാമ്പ്യൻസ് ലീഗ് തങ്ങളുടെ ട്വിറ്റെർ വഴിയാണ് അറിയിച്ചത്. ലിയോണിനെതിരെ നടന്ന സെമി ഫൈനൽ മത്സരത്തിൽ താരം പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് ഗ്നാബ്രിയെ ഈ നേട്ടത്തിന് അർഹനാക്കിയത്. ഇരട്ടഗോളുകൾ നേടിയ ഗ്നാബ്രിയുടെ മികവിൽ ബയേൺ ലിയോണിനെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആണ്. നിലവിൽ ഒമ്പത് ഗോളുകളുമായി ടോപ് സ്കോറെർ പട്ടികയിൽ രണ്ടാമത് ആണ് ഗ്നാബ്രി.
Gnabry takes 𝗣𝗹𝗮𝘆𝗲𝗿 𝗼𝗳 𝘁𝗵𝗲 𝗪𝗲𝗲𝗸 after his match-winning double in the semis! 🥇👏#UCLPOTW | @FTBSantander | #UCL pic.twitter.com/JrqC4ujRQS
— UEFA Champions League (@ChampionsLeague) August 21, 2020
സൂപ്പർ താരം നെയ്മർ ജൂനിയർ, ഡിമരിയ, സഹതാരം റോബർട്ട് ലെവന്റോസ്ക്കി എന്നിവരെയാണ് ഗ്നാബ്രി പിന്തള്ളിയത്. ആർബി ലീപ്സിഗിനെതിരെ നടത്തിയ പ്രകടനമായിരുന്നു നെയ്മർക്ക് ലിസ്റ്റിൽ ഇടംനേടികൊടുത്തത്. കഴിഞ്ഞ ആഴ്ച്ചയിലെ പ്ലയെർ ഓഫ് ദി വീക്ക് പുരസ്കാരവും നെയ്മർക്ക് ആയിരുന്നു. ആർബി ലീപ്സിഗിനെതിരെ ഡിമരിയ നടത്തിയ മിന്നും പ്രകടനമാണ് താരത്തിന് ലിസ്റ്റിൽ ഇടംനേടികൊടുത്തത്. ഒരു ഗോളും രണ്ട് അസിസ്റ്റുമായിരുന്നു താരം നേടിയത്. പക്ഷെ താരത്തെയും ഗ്നാബ്രി പിന്തള്ളുകയായിരുന്നു. ലിസ്റ്റിലുണ്ടായിരുന്ന അടുത്ത താരം ലെവന്റോസ്ക്കിയാണ്. ലിയോണിനെതിരെ ഒരു ഗോൾ താരത്തിന്റെ വകയായിരുന്നു. പതിനഞ്ചാം ഗോളാണ് താരം ഈ ചാമ്പ്യൻസ് ലീഗിൽ പൂർത്തിയാക്കിയത്. ഈ മൂവരെയും പിന്തള്ളിയാണ് ഗ്നാബ്രി മികച്ച താരമായത്. ഞായറാഴ്ചയാണ് പിഎസ്ജിയും ബയേണും തമ്മിൽ ഫൈനൽ കളിക്കുന്നത്. ഈ നാലു പേരും മത്സരത്തിൽ അണിനിരന്നേക്കും.
🤩🤩🤩 Who will win the 2020 #UCLfinal❓ pic.twitter.com/4sTJ7s8QFR
— UEFA Champions League (@ChampionsLeague) August 19, 2020