പെപ്പിനെ പുറത്താക്കിയത് ഡെംബലെയും ലോപ്പസും ചേർന്ന്, പ്ലയെർ റേറ്റിംഗ് അറിയാം !

മറ്റൊരു അട്ടിമറിക്ക് കൂടിയാണ് ഇന്നലെ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ സാക്ഷ്യം വഹിച്ചത്. പ്രീമിയർ ലീഗിലെ കൊലകൊമ്പൻമാരെന്ന തലയെടുപ്പോടെ ലിയോണിനെ നേരിട്ട സിറ്റിക്ക് പതറി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിയോണിന് സിറ്റി നാണംകെട്ടത്. പകരക്കാരനായി വന്നു രണ്ട് ഗോൾ അടിച്ചു കയറ്റിയ മൗസ ഡെംബലെയും സിറ്റിയുടെ ആക്രമണങ്ങളെ മിന്നും സേവുകളോടെ തടഞ്ഞിട്ട ഗോൾകീപ്പർ ആന്റണി ലോപ്പസുമാണ് സിറ്റിക്ക് പണികൊടുത്തത്. മറുഭാഗത്ത് ഡിബ്രൂയിൻ തിളങ്ങിയെങ്കിലും അതൊന്നും സിറ്റിയെ രക്ഷിക്കാൻ ഉതകുന്നതായിരുന്നില്ല. ഹൂ സ്‌കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം ഏറ്റവും കൂടുതൽ റേറ്റിംഗ് ഡി ബ്രൂയിനാണ് ലഭിച്ചത്. 7.9 ആണ് ഡിബ്രൂയിന്റെ റേറ്റിംഗ്. ഇന്നലത്തെ മത്സരത്തിലെ റേറ്റിംഗ് താഴെ നൽകുന്നു.

മാഞ്ചസ്റ്റർ സിറ്റി : 6.55
സ്റ്റെർലിങ് : 7.0
ജീസസ് : 7.3
ക്യാൻസെലോ : 7.1
ഗുണ്ടോഗൻ : 6.5
ഡിബ്രൂയിൻ : 7.9
വാൾക്കർ : 6.8
റോഡ്രിഗോ : 6.5
ലാപോർട്ട : 6.4
ഗാർഷ്യ : 6.4
ഫെർണാണ്ടിഞ്ഞോ : 6.3
എഡേഴ്‌സൺ : 4.7
സിൽവ : 6.1 -സബ്
മഹ്റസ് : 6.2

ലിയോൺ : 6.84
ഇകാബി : 6.6
ഡിപേ : 6.2
ഡുബൊയിസ് : 6.6
കാക്വററ്റ് : 6.7
ഗിമിറസ് : 6.4
ഔർ : 7.9
കോർനെറ്റ് : 7.4
ഡിനായിർ : 6.6
മാഴ്‌സെലോ : 6.7
മാർസൽ : 7.3
ലോപസ് : 7.8
ടെറ്റെ : 6.2 -സബ്
റെയ്ന : 6.2-സബ്
ഡെംബലെ : 7.6 -സബ്
മെൻഡസ് : 7.5 -സബ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!