നെയ്മറെയും എംബപ്പേയെയും പൂട്ടിയില്ലെങ്കിൽ പണി കിട്ടുമെന്ന് ഒലിവർ ഖാൻ !

ലിയോണിനെതിരെ കളിച്ച പോലെ പിഎസ്ജിയെ സമീപിക്കരുതെന്ന് ബയേൺ മ്യൂണിക്കിന് താക്കീത് നൽകി ജർമ്മൻ ഇതിഹാസഗോൾകീപ്പർ ഒലിവർ ഖാൻ. കഴിഞ്ഞ ദിവസം ബീയിൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ചാമ്പ്യൻസ് ലീഗ് ഫൈനലിനെ കുറിച്ച് സംസാരിച്ചത്. മുമ്പ് ബയേൺ നേരിട്ട ബാഴ്സ, ലിയോൺ എന്നിവരെ പോലെയാവില്ല പിഎസ്ജിയെന്നും നെയ്മർ, എംബാപ്പെ പോലെയുള്ള താരങ്ങളുടെ വ്യക്തിഗത മികവിനെ സൂക്ഷിക്കണമെന്നും ഇരുവരെയും ഫലപ്രദമായി തടഞ്ഞില്ലെങ്കിൽ ബയേണിന് അത്‌ തിരിച്ചടിയാവുമെന്നും അദ്ദേഹം അറിയിച്ചു. ബയേൺ മ്യൂണിക്കിന് വേണ്ടി പതിനാല് സീസണിൽ ഗോൾകീപ്പറായി നിലകൊണ്ടു പരിചയമുള്ള ആളാണ് ഒലിവർ ഖാൻ. ബാഴ്സക്കും ലിയോണിനും ബയേണിന്റെ പിഴവുകൾ മുതലെടുക്കാൻ കഴിയുമായിരുന്നില്ല എന്നും എന്നാൽ പിഎസ്ജി അങ്ങനെയാവില്ല എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

” കാര്യമായി ഡിഫൻസീവ് പിഴവുകൾ ഒന്നും ബാഴ്സയ്ക്കെതിരെ ബയേണിന്റെ ഭാഗത്തു നിന്ന് ഞാൻ കണ്ടിട്ടില്ല. പക്ഷെ പിഎസ്ജി നേരിടുമ്പോൾ കാര്യങ്ങൾ അല്പം വ്യത്യസ്ഥമാണ്. പിഎസ്ജിക്കെതിരെ പിഴവുകൾ വരുത്തി ബോളുകൾ നഷ്ടപ്പെടുത്തിയാൽ അത്‌ ബയേണിന് തിരിച്ചടിയാവും. എന്തെന്നാൽ നെയ്മറും എംബാപ്പെയും അതിവേഗതയോടെ മുന്നോട്ട് നീങ്ങുന്ന താരങ്ങളാണ്. പക്ഷെ ബയേൺ താരങ്ങൾക്കും പരിശീലകൻ ഫ്ലിക്കിനും ഈ കാര്യമറിയാം. പക്ഷെ ലിയോണിനെതിരെയുള്ള മത്സരത്തിൽ നിന്നും തികച്ചും വിത്യസ്തമായിരിക്കും പിഎസ്ജിക്കെതിരെയുള്ള മത്സരം. കാരണം പിഎസ്ജി ടീമിലെ വ്യക്തിഗത മികവിനെ സൂക്ഷിക്കേണ്ടതുണ്ട്. അവർക്കൊരു അവസരം കിട്ടിയാൽ അവർ അത്‌ മുതലെടുക്കും. പക്ഷെ നിങ്ങളാണ് കളിക്കുന്നത്. നിങ്ങൾ നിങ്ങളെ സ്വയം പറഞ്ഞു ബോധ്യപ്പെടുത്തണം. ഞങ്ങൾ ഒരു പിഴവുകളും വരുത്തി വെക്കില്ലെന്ന് ” ഖാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *