ആൻഫീൽഡ് കീഴടക്കി സിമയോണിയും സംഘവും, പ്ലയെർ റേറ്റിംഗ് ഇങ്ങനെ

അത്ലറ്റികോ മാഡ്രിഡിനെ ആൻഫീൽഡിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്ത യുർഗൻ ക്ലോപിന്റെ കണക്കുക്കൂട്ടലുകൾ പിഴച്ചപ്പോൾ സിമയോണിയും സംഘവും ക്വാർട്ടറിലേക്ക് ടിക്കറ്റ് എടുക്കുകയായിരുന്നു. പക്ഷെ ഏകപക്ഷീയമത്സരം എന്ന് ഒരിക്കലും മത്സരത്തെ വിശേഷിപ്പിക്കാൻ നമുക്കാവില്ല. മത്സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയ ലിവർപൂൾ തന്നെയാണ്. പക്ഷെ ചില അശ്രദ്ധകൾക്ക് അവർക്ക് വലിയ വിലകൊടുക്കേണ്ടി വന്നപ്പോഴാണ് 3-2 ന്റെ തോൽവി സ്വന്തം മൈതാനത്ത് ക്ലോപ്പിന് പിണയേണ്ടി വന്നത്. മത്സരത്തിൽ മിന്നിത്തിളങ്ങിയ ഒരുപാട് താരങ്ങളുണ്ട്. അത്ലറ്റിക്കോ മാഡ്രിഡിൽ എടുത്തു പറയേണ്ട പേര് ഗോൾകീപ്പർ ഒബ്ലാക്കിന്റെതാണ്. മത്സരത്തിന്റെ ആദ്യം മുതൽ അവസാനം വരെ തന്നെകൊണ്ടാവും വിധം മികച്ച പ്രകടനം നടത്താൻ ഒബ്ലാക്കിന് കഴിഞ്ഞിട്ടുണ്ട്. മത്സരത്തിലെ മികച്ച താരവും ഒബ്ലാക്ക് തന്നെയാണ്.ഇന്നലത്തെ മത്സരത്തിലെ താരങ്ങളുടെ റേറ്റിംഗ് ഇങ്ങനെയാണ്.

അത്ലറ്റികോ മാഡ്രിഡ്‌

ഒബ്ലാക്ക് – 8.7
ലോദി – 7.1
ഫെലിപ്പെ – 7.3
സാവിച്ച് – 7.4
ട്രിപ്പിയർ – 6.4
നിഗെസ് – 7.8
പാർട്ടി – 8.0
കോക്കെ -6.8
കൊറിയ-6.1
ഫെലിക്സ് -7.1
കോസ്റ്റ- 6.3
മൊറാറ്റ (സബ്) – 7.5
ലോറെന്റെ (സബ്) – 8.9

ലിവർപൂൾ

അഡ്രിയാൻ – 4.9
അലക്‌സാണ്ടർ അർണോൾഡ്- 7.1
ഗോമസ് – 5.9
വാൻഡൈക്ക് – 7.1
റോബർട്ട്‌സൺ – 8.1
ചേംബർലെയിൻ – 8.1
ഹെൻഡേഴ്‌സൺ – 6.5
വിനാൾഡം- 9.0
സലാഹ് – 7.5
ഫിർമിഞ്ഞോ – 8.0
മാനെ – 7.0
മിൽനർ (സബ്)- 6.6
ഫാബിഞ്ഞോ (സബ്) – 5.9
ഒറിഗി (സബ്)- 5.9

Leave a Reply

Your email address will not be published. Required fields are marked *