വീട്ടിലിരിക്കുന്നവർക്ക് ബോറടിക്കാതിരിക്കാൻ നെയ്മർ കോമിക്സ് ഫ്രീ
സൂപ്പർ താരം നെയ്മർ ജൂനിയറുടെ ഉടമസ്ഥതയിലുള്ള നെയ്മർ ജൂനിയർ കോമിക്സ് അവരുടെ പുസ്തകങ്ങൾ സൗജന്യമായി നൽകുന്നു. കൊറോണ പ്രതിസന്ധി മൂലം എല്ലാവരും വീടുകളിൽ ഐസോലേഷനിലായതിനാലാണ് നെയ്മർ കോമിക്സ് ഇത്തരമൊരു മാതൃകപ്രവർത്തനവുമായി മുന്നോട്ട് വന്നത്. നെയ്മറിന്റെ ഉടമസ്ഥതയിലുള്ള ഗ്രാഫിക് നോവൽ സംരഭമാണ് നെയ്മർ കോമിക്സ്. ഇരുന്നൂറിലധികം പ്രസിദ്ധീകരണങ്ങൾ ഇതിന്റെ കീഴിലുണ്ട്. ഇവയാണ് തങ്ങളുടെ ആരാധകർക്ക് സൗജന്യമായ നൽകാൻ നെയ്മർ കോമിക്സ് തീരുമാനിച്ചത്.
” ഞങ്ങളുടെ കയ്യിൽ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ പുസ്തകങ്ങളുണ്ട്. ചെറിയ കുട്ടികൾക്കും കൗമാരക്കാർക്കും വായിക്കാനുതകുന്നവ ഞങ്ങളുടെ പക്കലുണ്ട്. കുട്ടികളുടെ ഭാഷാനൈപുണ്യം വർധിപ്പിക്കാൻ ഈ കൃതികൾ രക്ഷിതാക്കളെ സഹായിക്കും. പല ഭാഷകളിലും ഇത് ലഭ്യമാവും എന്നത് എല്ലാർക്കും ഉപകാരപ്രദമാവും ” നെയ്മർ ജൂനിയർ പറഞ്ഞു. തങ്ങളുടെ ഫേസ്ബുക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും അനിമേഷൻ ചിത്രങ്ങൾ പുറത്തുവിടുമെന്നും നെയ്മർ കോമിക്സ് അറിയിച്ചു.