ഫുട്ബോൾ ലോകത്തെ രണ്ടാമത്തെ ബില്യണറും ഈ വർഷം ഏറ്റവും കൂടുതൽ സമ്പാദിച്ച താരവുമായി മാറി ലയണൽ മെസ്സി !

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ശേഷം ഫുട്ബോൾ ലോകത്ത് നിന്ന് ബില്യണർ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി മാറി ലയണൽ മെസ്സി. കഴിഞ്ഞ ദിവസം ഫോബ്‌സ് മാസിക പുറത്ത് വിട്ട കണക്കുകൾ പ്രകാരമാണ് മെസ്സി ഫുട്ബോൾ ലോകത്തെ രണ്ടാമത്തെ ബില്യണർ എന്ന നേട്ടം കൈവരിച്ചത്. ഈ വർഷം ഏറ്റവും കൂടുതൽ സമ്പാദിച്ച താരങ്ങളിൽ ഒന്നാമതെത്താനും മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തള്ളികൊണ്ടാണ് മെസ്സി ഈ വർഷം ഫുട്ബോൾ ലോകത്ത് നിന്നും ഏറ്റവും കൂടുതൽ സമ്പാദിച്ച താരമായി മാറിയത്. 97.2 മില്യൺ പൗണ്ട് അതായത് 126 മില്യൺ ഡോളറാണ് മെസ്സി ഈ വർഷം സമ്പാദിച്ചത്. അതേ സമയം രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സമ്പാദ്യം 90.3 മില്യൺ പൗണ്ട് അതായത് 117 മില്യൺ ഡോളറാണ്.

മൂന്നാം സ്ഥാനത്ത് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറാണ്. 74.1 മില്യൺ പൗണ്ട് ആണ് താരത്തിന്റെ വരുമാനം. നാലാം സ്ഥാനത്ത് യുവതാരം കിലിയൻ എംബാപ്പെയാണ്. 32.4 മില്യൺ പൗണ്ട് ആണ് താരത്തിന്റെ വരുമാനം. അഞ്ചാമതുള്ളത് ലിവർപൂളിന്റെ മുഹമ്മദ് സലായാണ്. 28.5 മില്യൺ പൗണ്ട് ആണ് അദ്ദേഹം സമ്പാദിക്കുന്നത്. ആറാം സ്ഥാനത്ത് പോൾ പോഗ്ബയാണ്. 26.2 മില്യൺ പൗണ്ട് ആണ് ഈ യുണൈറ്റഡ് താരത്തിന്റെ സമ്പാദ്യം. ഏഴാം സ്ഥാനത്ത് ബാഴ്‌സ താരം ഗ്രീസ്‌മാനാണ്. 25.5 മില്യൺ പൗണ്ട് ആണ് ഈ ഫ്രഞ്ച് താരത്തിന്റെ സമ്പാദ്യം. എട്ടാം സ്ഥാനത്ത് റയൽ താരം ബെയ്ൽ ആണ്. 22.4 മില്യൺ ആണ് ഇദ്ദേഹം സമ്പാദിക്കുന്നത്. 21.6 മില്യൺ സമ്പാദിച്ചു കൊണ്ട് റോബർട്ട്‌ ലെവന്റോസ്ക്കി ഒമ്പതാം സ്ഥാനത്തും 20.8 മില്യൺ പൗണ്ട് സമ്പാദിച്ചു കൊണ്ട് ഗോൾകീപ്പർ ഡിഹിയ പത്താം സ്ഥാനത്തുമാണ്.

Lionel Messi (Barcelona and Argentina) $126m (£97.2m)

Cristiano Ronaldo (Juventus and Portugal) $117m (£90.3m)

Neymar (Paris St-Germain and Brazil) $96m (£74.1m)

Kylian Mbappe (Paris St-Germain and France) $42m (£32.4m)

Mohamed Salah (Liverpool and Egypt) $37m (£28.5m)

Paul Pogba (Manchester United and France) $34m (£26.2m)

Antoine Griezmann (Barcelona and France) $33m (£25.5m)

Gareth Bale (Real Madrid and Wales) $29m (£22.4m)

Robert Lewandowski (Bayern Munich and Poland) $28m (£21.6m)

David de Gea (Manchester United and Spain) £27m (£20.8m)

Leave a Reply

Your email address will not be published. Required fields are marked *