ഡച്ച് ലീഗ് ഉപേക്ഷിച്ചു, ജേതാക്കളും തരംതാഴ്ത്തലുകളും ഇല്ലാതെ.
യൂറോപ്പിലെ പ്രമുഖലീഗുകളിലൊന്നായ ഡച്ച് ലീഗ് ഔദ്യോഗികമായി ഉപേക്ഷിക്കുന്നതായി സ്ഥിരീകരിച്ചു. ഹോളണ്ട് പ്രധാനമന്ത്രിയായ മാർക് റുട്ടെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സെപ്റ്റംബർ ഒന്ന് വരെ രാജ്യത്ത് ഫുട്ബോൾ നടക്കില്ലെന്നും എല്ലാം ഉപേക്ഷിക്കുകയാണുമെന്നാണ് അദ്ദേഹം അറിയിച്ചത്. കോവിഡ് പ്രതിസന്ധിയിൽ രാജ്യം നേരിടുന്ന അടിയന്തരാവസ്ഥ പരിഗണിച്ചാണ് ഡച്ച് ലീഗ് ഉപേക്ഷിക്കാൻ ഗവണ്മെന്റ് നിർബന്ധിതരായത്. ഇതോടെ യൂറോപ്പിൽ ഉപേക്ഷിക്കുന്ന ആദ്യത്തെ പ്രമുഖലീഗായി എറെഡിവിസി മാറി.
Persbericht @KNVB: Afwikkeling voetbalseizoen een feit.
— Eredivisie (@eredivisie) April 24, 2020
🏆 Geen kampioenen
⚽️ Europese tickets naar top 5
🔞 Geen promotie / degradatie
Lees meer: https://t.co/5W65dwqhpK#eredivisie #onsvoetbal pic.twitter.com/5scKdMFTO9
മാത്രമല്ല ലീഗിൽ ജേതാക്കളോ തരം താഴ്ത്തലുകളോ ഇല്ലെന്നും അധികൃതർ അറിയിച്ചു. നിലവിൽ 56 പോയിന്റുകൾ നേടി അയാക്സും Az അൽക്മാറുമാണ് ഒന്നാം സ്ഥാനത്ത്. ഇതോടെ ചാമ്പ്യൻമാരെ നിർണയിക്കേണ്ടതില്ലെന്ന് ലീഗ് അധികൃതർ തീരുമാനിക്കുകയായിരുന്നു. ചാമ്പ്യൻസ് ലീഗിന് നേരിട്ട് യോഗ്യത നേടുന്ന ക്ലബായി അയാക്സിനെ തീരുമാനിച്ചു. അൽക്മാറാവട്ടെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത മത്സരങ്ങൾ കളിക്കേണ്ടി വന്നേക്കും. കൂടാതെ ടീമുകളെ തരംതാഴ്ത്തേണ്ട ആവശ്യകത ഇല്ലെന്നും അറിയിച്ചു.