ഈ വർഷം ഏറ്റവും വരുമാനമുള്ള സ്പോർട്സ് താരങ്ങൾ, മെസ്സിയെ പിന്തള്ളി ക്രിസ്റ്റ്യാനോ രണ്ടാമത്

ഈ വർഷം സ്പോർട്സ് മേഖലയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ താരങ്ങളിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാമത്. കഴിഞ്ഞ ദിവസം ഫോബ്‌സ് മാസിക പുറത്തുവിട്ട റിപ്പോർട്ടാണ് കായികലോകത്ത് ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന താരങ്ങളെ വെളിപ്പെടുത്തിയത്. മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പിന്തള്ളി ടെന്നീസ് ഇതിഹാസം റോജർ ഫെഡററാണ് ഒന്നാമത്. കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തായിരുന്നു ഫെഡറർ ഈ വർഷം മികച്ച മുന്നേറ്റമാണ് നടത്തിയത്. ശമ്പളം, കിരീടനേട്ടങ്ങൾ, അംഗീകാരങ്ങൾ എന്നിവയിലൂടെ ലഭിക്കുന്ന വരുമാനങ്ങളാണ് ഫോബ്‌സ് മാസിക പരിഗണിക്കുക.106.3 മില്യൺ ഡോളറാണ് ഫെഡററുടെ വരുമാനം.

കഴിഞ്ഞ വർഷത്തെ ലിസ്റ്റിൽ ക്രിസ്റ്റ്യാനോ, മെസ്സി, നെയ്മർ എന്നിവരായിരുന്നു ആദ്യമൂന്ന് സ്ഥാനക്കാർ. ഈ തവണ ക്രിസ്റ്റ്യാനോ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 105 മില്യൺ ഡോളർ ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരുമാനം. മൂന്നാം സ്ഥാനത്തുള്ള മെസ്സിയുടെ 104 മില്യൺ ഡോളറാണ്. നാലാം സ്ഥാനത്താണ് നെയ്മർ. നെയ്മറുടെ വരുമാനം 95.5 മില്യൺ ഡോളറാണ്. ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്‌സ് ഏഴാം സ്ഥാനത്താണ്. ഒരു ക്രിക്കറ്റ്‌ താരത്തിന് പോലും ആദ്യപത്തിൽ ഇടം നേടാൻ സാധിച്ചിട്ടില്ല. കൂടാതെ ഒരു ഹോക്കി താരത്തിന് പോലും ആദ്യനൂറിലും ഇടം നേടാൻ സാധിച്ചിട്ടില്ല. ഇതാദ്യമായാണ് ഫെഡറർ ഈ ലിസ്റ്റിൽ തലപ്പത്ത് വരുന്നത്. ആദ്യപത്ത് പേരുടെ ലിസ്റ്റും വരുമാനവും താഴെ നൽകുന്നു..

Roger Federer (tennis): $106.3 million

Cristiano Ronaldo (soccer): $105 million

Lionel Messi (soccer): $104 million

Neymar (soccer): $95.5 million

LeBron James (basketball): $88.2 million

Stephen Curry (basketball): $74.4 million

Kevin Durant (basketball): $63.9 million

Tiger Woods (golf): $62.3 million

Kirk Cousins (football): $60.5 million

Carson Wentz (football): $59.1 million

Leave a Reply

Your email address will not be published. Required fields are marked *