സുന്ദരമായ മൂന്ന് വർഷങ്ങൾക്ക് നന്ദി, വിടവാങ്ങൽ സന്ദേശവുമായി നെൽസൺ സെമെഡോ !

ഈ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സയിൽ നിന്നും പുറത്തേക്ക് പോവുന്ന മറ്റൊരു താരമാവാനൊരുങ്ങുകയാണ് ഡിഫൻഡർ സെമെഡോ. താരം പ്രീമിയർ ലീഗ് വമ്പൻമാരായ വോൾവ്‌സുമായി കരാറിൽ എത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇരുക്ലബുകളും ഉടൻ തന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. 32-35 മില്യൺ യുറോകൾക്കിടയിൽ ആയിരിക്കും താരത്തിന്റെ വില വരിക. ആകെ നാല്പത് മില്യൺ യൂറോയോളം ബാഴ്സക്ക് ലഭിച്ചേക്കും. മൂന്ന് വർഷത്തിന് ശേഷമാണ് താരം ക്ലബ്ബിനോട് വിടപറയുന്നത്. കഴിഞ്ഞ രണ്ട് ദിവസവും താരം ക്ലബ്ബിനോടൊപ്പം പരിശീലനം നടത്തിയിട്ടില്ല. അതിനിടെ താരം തന്റെ ഇൻസ്റ്റാഗ്രാം വഴി വിടവാങ്ങൽ സന്ദേശം അയക്കുകയും ചെയ്തു. മൂന്ന് സുന്ദരമായ വർഷങ്ങൾക്ക് നന്ദി എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വർഷങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കുകയില്ലെന്നും സെമെഡോ പറഞ്ഞു.

” എല്ലാത്തിനും നന്ദി എഫ്സി ബാഴ്സലോണ. എനിക്ക് ഈ അവസരങ്ങൾ നൽകിയതിനും എന്റെ സ്വപ്നമായിരുന്ന ഈ ജേഴ്സി അണിയാൻ അനുവദിച്ചതിനും നന്ദി. ക്യാമ്പ് നൗവിൽ കളിക്കുകയും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ നിന്നും പഠിക്കാൻ അനുവദിച്ചതിലും നന്ദി. എന്നെ ഒരു വ്യക്തിയായും ഒരു താരമായി വളർത്തിയതിനും നന്ദി. ഏറ്റവും സുന്ദരമായ വർഷങ്ങൾ ആയിരുന്നു ഇത്. ഞാനൊരിക്കലും മറക്കാത്ത മൂന്ന് വർഷങ്ങൾ. എന്റെ സുഹൃത്തുക്കൾക്കും സഹതാരങ്ങൾക്കും സ്റ്റാഫിനും ആരാധകർക്കും തുടങ്ങി, ഞാൻ ഇവിടെ എത്തിയത് മുതൽ എന്നെ സഹായിച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. എല്ലാവർക്കും നല്ലത് വരെ എന്നാശംസിക്കുന്നു ” വിടവാങ്ങൽ സന്ദേശത്തിൽ സെമെഡോ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *