വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടും : തുറന്നുപറഞ്ഞ് അർജന്റൈൻ സൂപ്പർ താരത്തിന്റെ പിതാവ്.

അർജന്റൈൻ സൂപ്പർതാരമായ അലക്സിസ് മാക്ക് ആല്ലിസ്റ്റർക്ക് വേണ്ടി ഇതിനോടകം തന്നെ നിരവധി ക്ലബ്ബുകൾ രംഗത്ത് വന്നിട്ടുണ്ട്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റണ് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. വരുന്ന സമ്മറിൽ ബ്രൈറ്റൻ അദ്ദേഹത്തെ കൈവിട്ടേക്കും. മറ്റു പ്രീമിയർ ലീഗ് ക്ലബ്ബുകൾ ആയ ചെൽസി, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരാണ് ഈ താരത്തിന് വേണ്ടി രംഗത്തു വന്നിട്ടുള്ളത്.

ഇപ്പോഴിതാ മാക്ക് ആലിസ്റ്റർ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടും എന്നുള്ള കാര്യം അദ്ദേഹത്തിന്റെ പിതാവ് തന്നെ കൺഫേം ചെയ്തിട്ടുണ്ട്.മറ്റുള്ള ക്ലബ്ബുകളുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും എന്നാൽ ഏത് ക്ലബ്ബിലേക്ക് പോകണമെന്ന് തീരുമാനിച്ചിട്ടില്ല എന്നും താരത്തിന്റെ പിതാവ് അറിയിച്ചിട്ടുണ്ട്.ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

“വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാക്ക് ആല്ലിസ്റ്റർക്ക് കളിക്കാൻ വേണ്ടി ഞങ്ങൾ പുതിയ ഒരു ക്ലബ്ബിനെ കണ്ടെത്തും.ഏത് ക്ലബ്ബിലേക്ക് ആയിരിക്കും അദ്ദേഹം പോവുക എന്നുള്ളത് ഞങ്ങൾക്ക് ഇപ്പോൾ അറിയില്ല. ക്ലബ്ബുകളുമായുള്ള ചർച്ചകൾ ഇപ്പോൾ ആരംഭിച്ചിട്ടേ ഉള്ളൂ. പക്ഷേ അടുത്ത സീസണിൽ അലക്സിസ് മറ്റൊരു ക്ലബ്ബിനുവേണ്ടി കളിക്കാൻ തന്നെയാണ് ഇവിടെ ഏറ്റവും കൂടുതൽ സാധ്യതകൾ നിലനിൽക്കുന്നത് ‘ ഇതാണ് ഈ അർജന്റൈൻ താരത്തിന്റെ പിതാവ് പറഞ്ഞിട്ടുള്ളത്.

താരത്തിന് വേണ്ടി നല്ല ഒരു തുക തന്നെ ബ്രൈറ്റൻ ആവശ്യപ്പെടാൻ സാധ്യതയുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എട്ടു ഗോളുകളും ഒരു അസിസ്റ്റും ഈ സീസണിൽ നേടാൻ ഈ അർജന്റൈൻ സൂപ്പർ താരത്തിന് സാധിച്ചിട്ടുണ്ട്.ബ്രൈറ്റനോട് വിട പറഞ്ഞാലും മാക്ക് ആല്ലിസ്റ്റർ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്നെ തുടരും എന്നുള്ള കാര്യം ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!