സൂപ്പർ താരം റയൽ വിടുകയാണ് : സ്ഥിരീകരിച്ച് ഏജന്റ്!

റയൽ മാഡ്രിഡ് സൂപ്പർ താരമായ ഗാരെത് ബെയിലിന്റെ ക്ലബ്ബുമായുള്ള കരാർ ഈ സീസണോടു കൂടിയാണ് അവസാനിക്കുക. ഈ കരാർ ഇതുവരെ പുതുക്കിയിട്ടില്ല. ഈ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വരുന്ന സമ്മറിൽ ബെയ്ൽ ഫ്രീ ഏജന്റായി കൊണ്ട് ക്ലബ് വിടുമെന്നുള്ള കാര്യം ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏജന്റായ ബാർനെട്ടാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.എന്നാൽ വെയിൽസിന്റെ വേൾഡ് കപ്പ് ഭാവി അറിഞ്ഞതിനു ശേഷം മാത്രമായിരിക്കും എങ്ങോട്ട് ചേക്കേറണമെന്നുള്ളത് ബെയ്ൽ തീരുമാനിക്കുകയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട് ബാർനെട്ടിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ബെയ്ൽ റയൽ മാഡ്രിഡ് വിടുകയാണ്.പക്ഷെ വെയിൽസ് എന്ത് ചെയ്യുന്നു എന്നുള്ളതിന് വേണ്ടി ഞങ്ങൾ കാത്തിരിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ ദേശീയ ടീം വേൾഡ് കപ്പിന് യോഗ്യത നേടുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചാണ് എല്ലാം ഇരിക്കുന്നത്.വെയിൽസിന്റെ പ്ലേ ഓഫ് മത്സരത്തിന് ശേഷം ഞങ്ങൾ തീരുമാനമെടുക്കും ” ഇതാണ് റെക്കോർഡിന് നൽകിയ അഭിമുഖത്തിൽ ബെയിലിന്റെ ഏജന്റ് പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ ബെയിലിനു അവസരങ്ങൾ വളരെയധികം കുറവായിരുന്നു.കേവലം അഞ്ച് ലാലിഗ മത്സരങ്ങൾ മാത്രം കളിച്ച താരം ഒരു ഗോളായിരുന്നു നേടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!