മെസ്സിക്ക് കൂട്ടായി രണ്ട് അർജന്റൈൻ സൂപ്പർതാരങ്ങളെ എത്തിക്കാൻ ഇന്റർ മിയാമി!

തന്റെ ഭാവിയെക്കുറിച്ചുള്ള അന്തിമ തീരുമാനം സൂപ്പർതാരം ലയണൽ മെസ്സി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഏവരെയും ഞെട്ടിച്ചുകൊണ്ട് അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോവാൻ ലയണൽ മെസ്സി തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. മെസ്സിക്ക് വേണ്ടി ബാഴ്സയും അൽ ഹിലാലും ശ്രമിച്ചിരുന്നുവെങ്കിലും ഒടുവിൽ ഇന്റർ മിയാമിയാണ് വിജയിച്ചത്. ലയണൽ മെസ്സി ഇത്ര വേഗത്തിൽ യൂറോപ്പ് വിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

മേജർ സോക്കർ ലീഗിനും ഇന്റർ മിയാമിക്കും വളരെയധികം ഊർജ്ജം നൽകുന്ന ഒരു കാര്യമാണ് ലയണൽ മെസ്സിയുടെ വരവ്. തീർച്ചയായും അമേരിക്കയിലെ ഫുട്ബോളിന് വലിയ വളർച്ച സമ്മാനിക്കാൻ മെസ്സിയുടെ സാന്നിധ്യം സഹായിക്കും. മാത്രമല്ല കൂടുതൽ സൂപ്പർതാരങ്ങളെ തങ്ങളുടെ ലീഗിലേക്ക് ആകർഷിക്കാനും മേജർ സോക്കർ ലീഗിന് സാധിക്കും എന്നുള്ള കാര്യത്തിൽ സംശയങ്ങളൊന്നുമില്ല.

ലയണൽ മെസ്സിയെ സ്വന്തമാക്കിയതിന് പിന്നാലെ ഇന്റർ മിയാമി കൂടുതൽ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതായത് യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരങ്ങളായ എയ്ഞ്ചൽ ഡി മരിയ,ലിയാൻഡ്രോ പരേഡസ് എന്നിവരെ നിലനിർത്താൻ ഈ ഇറ്റാലിയൻ ക്ലബ്ബ് ഉദ്ദേശിക്കുന്നില്ല. ഡി മരിയ ഇപ്പോൾ ഫ്രീ ഏജന്റാണ്.പരേഡസിനെ വിറ്റ് ഒഴിവാക്കാൻ തന്നെയാണ് പിഎസ്ജിയുടെ തീരുമാനം.ഈ രണ്ട് താരങ്ങളെയും തങ്ങളുടെ ടീമിലേക്ക് എത്തിക്കാൻ ഇപ്പോൾ ഡേവിഡ് ബെക്കാമിന്റെ ഇന്റർമിയാമി ഉദ്ദേശിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

പ്രമുഖ മാധ്യമപ്രവർത്തകനായ സെസാർ ലൂയിസ് മെർലോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലയണൽ മെസ്സി വന്നതിനാൽ തീർച്ചയായും ഈ രണ്ട് താരങ്ങൾ മിയാമിയിൽ എത്താൻ സാധ്യതകൾ ഏറെയാണ്. ലയണൽ മെസ്സിയുടെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ഡി മരിയയും പരേഡസും.പരേഡസിനെ സ്വന്തമാക്കണമെങ്കിൽ ഇന്റർ മിയാമി ട്രാൻസ്ഫർ ഫീ നൽകേണ്ടി വന്നേക്കും. ഏതായാലും കൂടുതൽ സൂപ്പർതാരങ്ങൾ ഇന്റർമിയാമിയിലേക്കും അമേരിക്കൻ ലീഗിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!