പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരത്തെ യുവന്റസിന് വേണം !
ഈ സീസണിൽ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ പ്രകടനം കാഴ്ച്ചവെച്ച താരമാണ് ലിയാൻഡ്രോ പരേഡസ്. പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഒക്കെ താരത്തിന്റെ പ്രകടനത്തെ പലരും അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന് വേണ്ടി ട്രാൻസ്ഫർവിപണിയിൽ രംഗത്ത് വന്നിരിക്കുകയാണ് ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ്. ഈ മധ്യനിരതാരത്തെ ക്ലബിൽ എത്തിക്കാൻ താല്പര്യമുണ്ടെന്ന് യുവന്റസ് പിഎസ്ജിയെ അറിയിച്ചു കഴിഞ്ഞു. എന്നാൽ താരത്തെ വിട്ടു നൽകുമോ എന്ന കാര്യത്തിൽ തങ്ങളുടെ ഭാഗത്തു നിന്നുള്ള യാതൊരു വിധ പ്രതികരണങ്ങളും പിഎസ്ജി നടത്തിയിട്ടില്ല. യുവന്റസിന്റെ പുതിയ പരിശീലകൻ പിർലോ മധ്യനിരയിൽ പുതിയ താരങ്ങളെ തേടുകയാണ്. ആ സ്ഥാനത്തേക്കാണ് പരേഡസിനെ പിർലോ പരിഗണിക്കുന്നത്.
Juventus reportedly interested in signing Leandro Paredes of PSG. https://t.co/UbX2IgrVke
— Mundo Albiceleste 🇦🇷 (@MundoAlbicelest) August 27, 2020
മുമ്പ് സിരി എയിൽ തന്റെ കഴിവ് തെളിയിച്ച താരമാണ് പരേഡസ്. അർജന്റൈൻ ക്ലബായ ബൊക്ക ജൂനിയേഴ്സിലൂടെയാണ് താരം വളർന്നു വന്നത്. തുടർന്ന് സിരി എ ക്ലബായ ചീവോയിലേക്ക് താരം ലോണിൽ പോയിരുന്നു. പിന്നാലെ റോമയിൽ ആദ്യം ലോണിലും പിന്നീട് സ്ഥിരമായും കളിച്ചു. പിന്നെ എമ്പോളിയിലേക്ക് താരം ലോണിൽ പോയി. അവിടെ നിന്നും സെനിത് സെന്റ് പീറ്റേഴ്സ് ബർഗിലേക്ക് പോയ ശേഷമാണ് ഒടുവിൽ പിഎസ്ജിയിൽ താരം എത്തിപ്പെടുന്നത്. പക്ഷെ നിലവിൽ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. 2017 മുതൽ അർജന്റീന ജേഴ്സി അണിഞ്ഞ താരം 24 മത്സരങ്ങളിൽ നിന്നെ മൂന്നു ഗോളുകൾ നേടിയിട്ടുണ്ട്. ഏതായാലും താരത്തിന് ദിബാലക്കൊപ്പം ചേരാനാവുമോ അതോ ഇകാർഡിക്കും ഡിമരിയക്കുമൊപ്പം പിഎസ്ജിയിൽ തന്നെ തുടരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Andrea Pirlo sees Leandro Paredes as a potential target for Juventus’ midfield, according to Di Marzio ⚪️⚫️🔙 pic.twitter.com/VFugecDju4
— Italian Football TV (@IFTVofficial) August 26, 2020