68 വർഷത്തിന് ശേഷം ആദ്യമായി കിരീടം നേടാൻ ന്യൂകാസിൽ, യുണൈറ്റഡ് പണി കൊടുക്കുമോ?

ഇന്നലെ കരബാവോ കപ്പിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ ന്യൂകാസിൽ യുണൈറ്റഡിന് സാധിച്ചിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ന്യൂകാസിൽ യുണൈറ്റഡ് സതാംപ്റ്റണെ പരാജയപ്പെടുത്തിയത്. ഇരു പാദങ്ങളിലുമായി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് ഇപ്പോൾ ന്യൂകാസിൽ യുണൈറ്റഡ് ഫൈനൽ പ്രവേശനം സാധ്യമാക്കിയിരിക്കുന്നത്.

ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡായിരിക്കും ന്യൂകാസിൽ യുണൈറ്റഡിന്റെ എതിരാളികൾ. ആദ്യ പാദ സെമിഫൈനൽ പോരാട്ടത്തിൽ നോട്ടിങ്ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു.രണ്ടാം പാദ സെമിഫൈനൽ മത്സരം ഇന്നാണ് അരങ്ങേറുക.

അട്ടിമറികൾ ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ന്യൂകാസിൽ യുണൈറ്റഡും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടുക. അവരെ പരാജയപ്പെടുത്തി കൊണ്ട് കിരീടം നേടാൻ സാധിച്ചാൽ ന്യൂകാസിൽ യുണൈറ്റഡ് ചരിത്രം കുറിക്കും. അതായത് 68 വർഷത്തിനുശേഷം ആദ്യമായി ഡൊമസ്റ്റിക് കിരീടം നേടാൻ ന്യൂകാസിൽ യുണൈറ്റഡിന് സാധിക്കും. ഇതിന് മുൻപ് 1955ൽ FA കപ്പ് കിരീടമാണ് ഒരു ഡൊമസ്റ്റിക് കിരീടം ആയിക്കൊണ്ട് ന്യൂകാസിൽ യുണൈറ്റഡ് സ്വന്തമാക്കിയിട്ടുള്ളത്.

2007ൽ ഒരു ഇന്റർ ടോട്ടോ കപ്പ് ന്യൂകാസിൽ യുണൈറ്റഡ് നേടിയിരുന്നുവെങ്കിലും അത് ഡൊമസ്റ്റിക് കിരീടങ്ങളുടെ ഗണത്തിൽപ്പെടുന്നത് അല്ല. അതേസമയം 2017 ന് ശേഷം കിരീടങ്ങൾ നേടാൻ സാധിക്കാത്ത ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഈ സീസണിൽ തകർപ്പൻ ഫോമിലാണ് ന്യൂകാസിൽ ഇപ്പോൾ കളിക്കുന്നത്. എല്ലാ കോമ്പറ്റീഷനലുമായി കേവലം 2 മത്സരത്തിൽ മാത്രമാണ് ഇവർ പരാജയപ്പെട്ടിട്ടുള്ളത്. പ്രീമിയർ ലീഗിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് ന്യൂകാസിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!