യൂറോപ്യൻ സൂപ്പർ ലീഗ്, ആറ് ക്ലബുകൾക്കും പിഴ ചുമത്തി പ്രീമിയർ ലീഗ്!
യൂറോപ്യൻ സൂപ്പർ ലീഗ് പ്രൊജക്റ്റിന്റെ ഭാഗമായതിന് ആറ് തങ്ങളുടെ ആറ് ക്ലബുകൾക്കും പിഴ ചുമത്തി പ്രീമിയർ ലീഗ്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രസ്താവനയിറക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ലിവർപൂൾ, ആഴ്സണൽ, ടോട്ടൻഹാം എന്നിവർക്കെതിരെയാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്.ആകെ 22 മില്യൺ പൗണ്ടാണ് പിഴയായി ചുമത്താൻ പ്രീമിയർ ലീഗ് തീരുമാനിച്ചിരിക്കുന്നത്.അങ്ങനെ വരുമ്പോൾ 3.67 മില്യൺ പൗണ്ടോളം ഓരോ ക്ലബും പിഴയായി നൽകേണ്ടി വരും.ഇനി ഇതിന് ശ്രമിക്കുകയാണെങ്കിൽ 20 മില്യൺ പൗണ്ട് പിഴയും 30 പോയിന്റ് കുറക്കുമെന്നും പ്രീമിയർ ലീഗ് അറിയിച്ചിട്ടുണ്ട്.
The Premier League's 'big six' who joined the failed European Super League have agreed to a combined £20 million fine – and 30-point deduction if they try again | @martynziegler @Lawton_Times https://t.co/dL3uh0oT3r
— Times Sport (@TimesSport) June 9, 2021
ഈ ആറ് ക്ലബുകളും തങ്ങളുടെ തെറ്റ് മനസ്സിലാക്കിയെന്നും പൂർണ്ണമായും കമ്മിറ്റ്മെന്റൊടെ ഈ ക്ലബുകൾ പ്രവർത്തിക്കുമെന്നും തങ്ങൾക്ക് വാഗ്ദാനം ചെയ്തതായി പ്രീമിയർ ലീഗ് അറിയിക്കുന്നുണ്ട്.അതോടൊപ്പം തന്നെ 22 മില്യൺ പൗണ്ട് കോൺട്രിബ്യൂഷനായി ഇവർ നൽകേണ്ടതുമുണ്ട് എന്നാണ് പ്രീമിയർ ലീഗ് ഔദ്യോഗികപ്രസ്താവനയിൽ ചേർത്തിരിക്കുന്നത്. ഫുട്ബോളിന്റെ അടിത്തട്ടിലുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരിക്കും ഈ പണം ഉപയോഗിക്കുകയെന്നും പ്രീമിയർ ലീഗ് അറിയിച്ചിട്ടുണ്ട്. ആരാധകരുടെയും പ്രീമിയർ ലീഗിന്റെയും കടുത്ത എതിർപ്പ് മൂലം ഈ ആറ് ക്ലബുകളും സൂപ്പർ ലീഗിൽ നിന്നും പിന്മാറിയിരുന്നു. അതേസമയം ബാഴ്‌സ, റയൽ, യുവന്റസ് എന്നിവർ ഇപ്പോഴും ഇതിൽ അവശേഷിക്കുന്നുണ്ട്.