സൂപ്പർ താരം ക്ലബ്‌ വിടില്ല, ചെൽസിക്ക് ആശ്വാസം

ചെൽസിയുടെ മധ്യനിരയിലെ നിർണായകഘടകമായ ജോർജിഞ്ഞോ ചെൽസി വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് താരത്തിന്റെ ഏജന്റ്. കഴിഞ്ഞ ദിവസം കാൽസിയോമെർകാറ്റൊക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഏജന്റ് ആയ ജോവോ സാന്റോസ് ഇക്കാര്യം അറിയിച്ചത്. താരത്തിനെ ലക്ഷ്യമിട്ട് കൊണ്ട് യുവന്റസും ഇന്റർമിലാനും രംഗത്തുണ്ടെന്ന വാർത്തകൾ പരക്കുന്നതിനിടെയാണ് ഇത് തള്ളികളഞ്ഞു കൊണ്ട് അദ്ദേഹം രംഗത്ത് വന്നത്. താരം അർഹിക്കുന്ന ഓഫറുകൾ ഇത് വരെ വന്നിട്ടില്ലെന്നും അവർക്ക് താങ്ങാവുന്നതിലുമപ്പുറമാണ് നിലവിൽ ജോർജിഞ്ഞോയുടെ വിലയെന്നാണ് അദ്ദേഹം അറിയിച്ചത്.2018-ൽ നാപോളിയിൽ നിന്നായിരുന്നു താരം ചെൽസിയിലേക്ക് എത്തിയത്. പിന്നീട് നിലവിലെ യുവന്റസ് കോച്ച് സരിക്ക് കീഴിൽ പ്രവർത്തിച്ചു. സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കുന്ന താരത്തെ ഇറ്റലിയിലേക്ക് തന്നെ തിരികെ എത്തിക്കാൻ ക്ലബുകൾ ശ്രമം നടത്തിയിരുന്നു. എന്നാൽ താരം ചെൽസിയിൽ തന്നെ തുടരുമെന്നാണ് അദ്ദേഹത്തിന്റെ ഏജന്റ് അറിയിച്ചത്.

” കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ താരത്തിന്റെ വില ക്രമാതീതമായി വർധിച്ചിട്ടുണ്ട്. നിലവിൽ ചെൽസിയിലും ഇറ്റലിക്ക് വേണ്ടിയും നല്ല രീതിയിലുള്ള പ്രകടനമാണ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. നിലവിൽ ചെൽസിയുടെ വൈസ് ക്യാപ്റ്റനാണ് താരം. ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗുമൊക്കെ കളിക്കുന്നത് ആസ്വദിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന് അനുയോജ്യമായ ഒരു ഓഫർ ഇനി ഉണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല. എന്തെന്നാൽ നിലവിലെ മാർക്കറ്റിലെ അവസ്ഥ വെച്ച് താരം അർഹിക്കുന്ന ഒരു ഓഫർ നൽകാൻ ആർക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല. കാരണം കോവിഡ് പ്രതിസന്ധി തന്നെയാണ്. എന്നാണ് കാണികളെ വെച്ച് മത്സരം തുടങ്ങുകയെന്നോ പഴയ രീതിയിലേക്ക് മടങ്ങി വരികയെന്നോ എന്ന് പറയാനാവില്ല. ഇത് ട്രാൻസ്ഫർ മാർക്കറ്റിനെയും ബാധിച്ചിട്ടുണ്ട് ” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!