ബ്രസീലിയൻ സൂപ്പർ താരം റെനാൻ ലോദി ഇനി പ്രീമിയർ ലീഗിൽ കളിക്കും!

കഴിഞ്ഞ സീസണിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ പ്രതിരോധനിരയിലെ സ്ഥിര സാന്നിധ്യമായിരുന്ന ബ്രസീലിയൻ സൂപ്പർതാരമായ റെനാൻ ലോദി. കഴിഞ്ഞ ലാലിഗയിൽ 29 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.എന്നാൽ ഈ സീസണിൽ കാര്യങ്ങൾ മാറിമറിയുകയായിരുന്നു.ലോദിക്ക് പരിശീലകനായ സിമയോണി ആദ്യ ഇലവനിൽ ഇടം നൽകിയിരുന്നില്ല.

ഇപ്പോഴിതാ ഈ ബ്രസീലിയൻ സൂപ്പർ താരം അത്ലറ്റിക്കോ മാഡ്രിഡിനോട് വിട പറഞ്ഞിട്ടുണ്ട്. പ്രീമിയർ ലീഗ് ക്ലബ്ബായ നോട്ടിങ് ഹാം ഫോറസ്റ്റാണ് ഈ ലെഫ്റ്റ് ബാക്ക് താരത്തെ സ്വന്തമാക്കിയിട്ടുള്ളത്. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് ലോദി പ്രീമിയർ ലീഗിൽ എത്തിയിരിക്കുന്നത്. ഫുട്ബോൾ ലോകത്തെ എല്ലാ മാധ്യമങ്ങളും ഇക്കാര്യം ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

5 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി ലോൺ ഫീയായി കൊണ്ട് നോട്ടിങ്ഹാം ഫോറസ്റ്റ് നൽകുക. പിന്നീട് താരത്തെ സ്ഥിരമായി നിലനിർത്താനുള്ള ഓപ്ഷനും നോട്ടീങ്ങ്ഹാമിനുണ്ട്. 30 മില്യൺ യൂറോയായിരിക്കും താരത്തെ സ്ഥിരമായി നിലനിർത്താൻ നോട്ടിങ്ഹാം നൽകേണ്ടി വരിക.ലോദിയുടെ ഈ സീസണിലെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും നോട്ടിങ്ഹാം ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുക.

ഈ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി താരങ്ങളെ വാരിക്കൂട്ടാൻ നോട്ടിങ്ഹാമിന് കഴിഞ്ഞിരുന്നു. തങ്ങളുടെ പതിനെട്ടാമത്തെ സൈനിംഗ് ആണ് ഇപ്പോൾ നോട്ടിങ്ഹാം പൂർത്തിയാക്കിയിട്ടുള്ളത്. മൂന്ന് മത്സരങ്ങൾ കളിച്ച നോട്ടിങ്ഹാമിന്റെ സമ്പാദ്യം നാല് പോയിന്റാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!