എന്റെ ഗോൾകീപ്പറായതിൽ വളരെ സന്തോഷം: പുതിയ നേട്ടത്തിന് പിന്നാലെ ആലിസണെ അഭിനന്ദിച്ച് വാൻ ഡൈക്ക്!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ലിവർപൂളിന് സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിവർപൂൾ ബ്രന്റ്ഫോർഡിനെ പരാജയപ്പെടുത്തിയത്.തുടർച്ചയായ ആറാം വിജയമാണ് ഇപ്പോൾ ലിവർപൂൾ സ്വന്തമാക്കുന്നത്.മാത്രമല്ല ഈ മത്സരത്തിൽ ക്ലീൻ ഷീറ്റ് കരസ്ഥമാക്കാനും ഗോൾ കീപ്പറായ ആലിസൺ ബക്കറിന് സാധിച്ചിരുന്നു.

ഈ ക്ലീൻ ഷീറ്റോടുകൂടി മറ്റൊരു നാഴികക്കല്ല് ഇപ്പോൾ ആലിസൺ പിന്നിട്ട് കഴിഞ്ഞിട്ടുണ്ട്. അതായത് ലിവർപൂൾ കരിയറിൽ ആകെ 100 ക്ലീൻ ഷീറ്റുകൾ പൂർത്തിയാക്കാൻ ആലിസണ് സാധിച്ചു. ഇതിന് പിന്നാലെ ഈ ബ്രസീലിയൻ ഗോൾകീപ്പറെ സഹതാരമായ വാൻ ഡൈക്ക് അഭിനന്ദിച്ചിട്ടുണ്ട്.ആലിസൺ എന്റെ ഗോൾ കീപ്പറായതിൽ വളരെയധികം സന്തോഷം എന്നാണ് വാൻ ഡൈക്ക് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങളുടെ ഗ്രൂപ്പിന് വളരെ പ്രധാനപ്പെട്ട താരമാണ് ആലിസൺ.മാത്രമല്ല ഒരു വ്യക്തി എന്നെ നിലയിലും അദ്ദേഹത്തിന് ഒരുപാട് ക്വാളിറ്റികൾ ഉണ്ട്.കളത്തിനകത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ എല്ലാവരും കാണുന്നതാണ്.അദ്ദേഹത്തിന്റെ സേവുകളും ലീഡർഷിപ്പുമൊക്കെ വളരെ പ്രധാനപ്പെട്ടതാണ്. കളത്തിന് പുറത്തും അദ്ദേഹത്തിന് വളരെയധികം പ്രത്യേകതകൾ ഉണ്ട്. ഒരു വലിയ ലീഡറാണ് അദ്ദേഹം.എല്ലാ താരങ്ങൾക്കും പ്രത്യേകിച്ച് ഗോൾകീപ്പർമാർക്ക് മാതൃകയാക്കാവുന്ന ഒരു വ്യക്തിത്വമാണ് ആലിസൺ. അദ്ദേഹം ഞങ്ങളെ ഗോൾകീപ്പറായതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഈ 100 ക്ലീൻ ഷീറ്റുകൾ വളരെ വലിയ ഒരു നേട്ടം തന്നെയാണ്.ഇനിയും ഒരുപാട് ക്ലീൻ ഷീറ്റുകൾ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് വാൻ ഡൈക്ക് പറഞ്ഞിട്ടുള്ളത്.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്താണ് ലിവർപൂൾ ഉള്ളത്. അടുത്ത ചാമ്പ്യൻസ് ലീഗിനെ യോഗ്യത കരസ്ഥമാക്കാനുള്ള തീവ്രശ്രമങ്ങളിലാണ് ലിവർപൂൾ. അടുത്ത മത്സരത്തിൽ ലെസ്റ്റർ സിറ്റിയാണ് ലിവർപൂളിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!