നെയ്മറുടെ നല്ല വശങ്ങളുള്ള നെയ്മറേക്കാൾ ഹാർഡ് വർക്കറായ താരമാണ് റഫീഞ്ഞ : പുകഴ്ത്തി സ്പോർട്ടിംഗ് ഡയറക്ടർ!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞ. താരത്തിന് വേണ്ടി നിരവധി ക്ലബ്ബുകൾ ഇപ്പോൾ ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമാണ്. എഫ്സി ബാഴ്സലോണ,ചെൽസി, ടോട്ടൻഹാം,ആഴ്സണൽ എന്നിവരൊക്കെ ഈ ബ്രസീലിയൻ സൂപ്പർതാരത്തിനു വേണ്ടി ശ്രമിക്കുന്നവരാണ്.

ഏതായാലും ഈ വേളയിൽ താരത്തെ പ്രശംസിച്ചു കൊണ്ട് ലീഡ്‌സ് യുണൈറ്റഡിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ വിക്ടർ ഒർട്ട രംഗത്ത് വന്നിട്ടുണ്ട്. അതായത് നെയ്മറുടെ ചില നല്ല വശങ്ങളുള്ള നെയ്മറേക്കാൾ ഹാർഡ് വർക്കറായ താരമാണ് റഫീഞ്ഞ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഒർട്ടയുടെ വാക്കുകൾ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” വളരെ സ്പെഷ്യലായിട്ടുള്ള ഒരു താരമാണ് റഫീഞ്ഞ.അദ്ദേഹം ബോൾ ഇല്ലാതെയും ഹാർഡ് വർക്ക് ചെയ്യാറുണ്ട്. എതിർ ടീമിന്റെ മുന്നേറ്റ നിരക്കാരെ അദ്ദേഹം ഡിഫന്റ് ചെയ്യാറുണ്ട്. നെയ്മറുടെ ചില നല്ല വശങ്ങൾ റാഫീഞ്ഞക്കുണ്ട്.നെയ്മറെ പോലെ വിങ്ങിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ റഫീഞ്ഞക്ക് സാധിക്കും. പക്ഷേ ഒരു വ്യത്യാസമുണ്ട്. അദ്ദേഹം പിറകിലേക്ക് ഇറങ്ങി വന്നുകൊണ്ട് നെയ്മറേക്കാൾ കൂടുതൽ ഡിഫൻസിൽ ടീമിനെ സഹായിക്കും.നന്നായി ഡ്രിബിൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയും. അതിനേക്കാളുപരി നല്ല ഹാർഡ് വർക്കറാണ്.അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ കിലോമീറ്ററുകൾ താണ്ടിയ താരങ്ങളിൽ ഒരാളാണ് അദ്ദേഹം” ഇതാണ് ലീഡ്‌സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.

നിലവിൽ താരത്തിന് വേണ്ടിയുള്ള ക്ലബ്ബുകളുടെ പോരാട്ടം ഉന്നതിയിൽ എത്തി നിൽക്കുകയാണ്.റാഫീഞ്ഞയെ സംബന്ധിച്ചടുത്തോളം അദ്ദേഹത്തിന് താല്പര്യം ബാഴ്സയിലേക്ക് ചേക്കേറാനാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!