പിഎസ്ജിയുടെ ആദ്യ മത്സരം ജൂലൈ പതിനഞ്ചിന്,എതിരാളികളെ അറിയാം!

തങ്ങളുടെ പ്രീ സീസൺ മത്സരങ്ങളുടെ ഷെഡ്യൂളുകൾ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ഇപ്പോൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.ജൂലൈ നാലാം തീയതി തിങ്കളാഴ്ചയാണ് പിഎസ്ജി പ്രീ സീസൺ പരിശീലനം ആരംഭിക്കുക.

ജൂലൈ 15നാണ് പിഎസ്ജി തങ്ങളുടെ ആദ്യ പ്രീ സീസൺ മത്സരം കളിക്കുക.ലീഗ് 2 ക്ലബായ Quevilly-Rouen Metrople യെയാണ് ആദ്യ മത്സരത്തിൽ പിഎസ്ജി നേരിടുക.

പിന്നീട് ഏഷ്യൻ രാജ്യമായ ജപ്പാനിലേക്ക് പിഎസ്ജി പറക്കും. മൂന്ന് മത്സരങ്ങളാണ് ജപ്പാനിൽ പിഎസ്ജി കളിക്കുക.Kawasaki Frontale (20 July), Urawa Red Diamonds(July 23),Gamba Osaka (July 25) എന്നിവർക്കെതിരെയാണ് പിഎസ്ജി ജപ്പാനിൽ കളിക്കുക.

പിന്നീട് ട്രോഫി ഡെസ് ചാമ്പ്യൻസിലാണ് പിഎസ്ജി കളിക്കുക. ഫൈനൽ മത്സരത്തിൽ നാന്റെസാണ് ലീഗ് വൺ ചാമ്പ്യന്മാരായ പിഎസ്ജിയുടെ എതിരാളികൾ.july 31 നാണ് ഈയൊരു മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!