ക്രിസ്റ്റ്യാനോയെ ടീമിലെത്തിക്കണം,ചെൽസിയുടെ പുതിയ ഉടമ ഏജന്റിനെ കണ്ടു!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് നിരവധി റൂമറുകൾ പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്ന ഒരു സമയമാണിത്.റൊണാൾഡോ യുണൈറ്റഡ് വിടുമെന്നും പല ക്ലബ്ബുകൾക്കും അദ്ദേഹത്തിൽ താൽപര്യമുണ്ട് എന്നുള്ളതാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം.എന്നാൽ ബയേണുമായി ബന്ധപ്പെട്ട റൂമർ അവർ തന്നെ നിരസിച്ചിരുന്നു.

ഏതായാലും റൊണാൾഡോയെ കുറിച്ചുള്ള ഏറ്റവും പുതിയ ഒരു റിപ്പോർട്ട് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് ചെൽസിയുടെ ഉടമസ്ഥനായ ടോഡ് ബോഹ്ലിക്ക് റൊണാൾഡോയെ ടീമിൽ എത്തിക്കാൻ താല്പര്യമുണ്ട്.കഴിഞ്ഞ ആഴ്ച്ച പോർച്ചുഗലിൽ വെച്ച് ഇദ്ദേഹം റൊണാൾഡോയുടെ ഏജന്റായ ജോർഗെ മെന്റസുമായി ഒരു കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ ഇരുവരും റൊണാൾഡോയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.കൂടാതെ മെന്റസിന്റെ കീഴിലുള്ള മറ്റു താരങ്ങളെ കുറിച്ചും ചർച്ച ചെയ്തിട്ടുണ്ട്.

പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ അത്ലറ്റിക്കിന്റെ ജേണലിസ്റ്റായ ഡേവിഡ് ഓൺസ്റ്റെയിനാണ് ഈ വാർത്ത പങ്കുവെച്ചിരിക്കുന്നത്. പക്ഷേ താരത്തെ സ്വന്തമാക്കാൻ വേണ്ടി ചെൽസി ഇനി കൂടുതൽ നീക്കങ്ങൾ നടത്തുമോ എന്നുള്ള കാര്യത്തിൽ വ്യക്തതകൾ കൈവന്നിട്ടില്ല.

അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ്, അദ്ദേഹം ക്ലബ്ബിൽ തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.റൊണാൾഡോയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ക്ലബ്ബിനെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ ക്ലബ്ബിന്റെ കാര്യത്തിൽ പല ആശങ്കകളും അദ്ദേഹത്തിന് നിലവിലുണ്ട്. യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ കഴിയാത്തത് കാര്യമായ ട്രാൻസ്ഫറുകൾ ഒന്നും തന്നെ യുണൈറ്റഡ് നടത്താത്തതുമൊക്കെ റൊണാൾഡോക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് റൊണാൾഡോ. അദ്ദേഹത്തെ നഷ്ടമായാൽ അത് യുണൈറ്റഡിന് തിരിച്ചടി തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!