കൂട്ടീഞ്ഞോ ചെൽസിയിലേക്ക്? സാധ്യതകളേറുന്നു.
ബയേണിന്റെ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോ ചെൽസിയിലേക്ക് കൂടുമാറാനുള്ള സാധ്യതകളേറുന്നതായി റിപ്പോർട്ടുകൾ. ഈ സീസണിൽ ബയേണിലെ ലോൺ കാലാവധി അവസാനിക്കുന്ന കൂട്ടീഞ്ഞോ പ്രീമിയർ ലീഗിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബെറ്റ്ഫയറിന്റെ കണക്കുക്കൂട്ടലുകൾ പ്രകാരം കൂട്ടീഞ്ഞോ ചെൽസിയിലേക്ക് തന്നെ മാറാനാണ് സാധ്യതകൾ. പിന്നീട് വരുന്നത് ടോട്ടൻഹാമാണ്. ഏതായാലും ഈ സീസണിൽ തന്നെ കൂട്ടീഞ്ഞോ ബയേൺ വിടുമെന്ന കാര്യമുറപ്പാണ്.
ലിവർപൂളിൽ നിന്ന് 142 മില്യൺ പൗണ്ടിനായിരുന്നു കൂട്ടീഞ്ഞോ ബാഴ്സയിലേക്ക് ചേക്കേറിയത്. എന്നാൽ താരത്തിന് തിളങ്ങാനാവാതെ വന്നതോടെ താരത്തെ ബാഴ്സ ലോണിൽ ബയേണിലേക്ക് പറഞ്ഞയച്ചു. ഈ വർഷം ലോൺ കാലാവധി അവസാനിക്കുന്നതോടെ താരത്തെ വിൽക്കാൻ തന്നെയാണ് ബാഴ്സയുടെ ഉദ്ദേശം. നിലനിർത്താൻ ബയേണിന് താല്പര്യമില്ലതാനും. ഇതിനാൽ തന്നെ ലംപാർഡ് താരത്തെ ബ്രിഡ്ജിൽ എത്തിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. താരത്തെ ലോണിൽ സ്വന്തമാക്കാം, അതല്ലെങ്കിൽ 79 മില്യൺ പൗണ്ട് എങ്കിലും താരത്തിന് വേണ്ടി ബ്ലൂസ് ചിലവഴിക്കേണ്ടി വന്നേക്കും. ഏതായാലും കൂട്ടീഞ്ഞോ ചെൽസിയിലേക്ക് തന്നെയാവും എന്നാണ് ഫുട്ബോൾ പണ്ഡിതർ വിലയിരുത്തുന്നത്.