എനിക്ക് മെസ്സിയെ പരിശീലിപ്പിക്കണം, അദ്ദേഹം നമുക്ക് ചില കാര്യങ്ങൾ പഠിപ്പിച്ചു തന്നേക്കാം:മൊറിഞ്ഞോ

ഫുട്ബോൾ ലോകത്തെ ഇതിഹാസ പരിശീലകരിൽ ഒരാളാണ് ഹോസേ മൊറിഞ്ഞോ.നിരവധി വമ്പൻ ക്ലബ്ബുകളെയും വമ്പൻ താരങ്ങളെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിൽ വെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.ഏറ്റവും അവസാനത്തിൽ റോമയെയാണ് ഇദ്ദേഹം പരിശീലിപ്പിച്ചത്.എന്നാൽ മോശം പ്രകടനത്തെ തുടർന്ന് അദ്ദേഹത്തിന് പരിശീലക സ്ഥാനം നഷ്ടമാവുകയായിരുന്നു.

നിലവിൽ അദ്ദേഹം ഫ്രീ ഏജന്റാണ്. കഴിഞ്ഞദിവസം നൽകിയ ഒരു അഭിമുഖത്തിൽ മൊറിഞ്ഞോയുടെ അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെ കുറിച്ച് ഒരു ചോദ്യം ചോദിക്കപ്പെട്ടിരുന്നു. അതായത് ഏത് താരത്തെ പരിശീലിപ്പിക്കാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത് എന്നായിരുന്നു ചോദ്യം.ലയണൽ മെസ്സിയുടെ പേരാണ് ഇദ്ദേഹം മറുപടിയായി കൊണ്ട് പറഞ്ഞിട്ടുള്ളത്. പക്ഷേ മെസ്സിയെ ആർക്കും തന്നെ പരിശീലിപ്പിക്കാൻ സാധിക്കില്ലെന്നും മൊറിഞ്ഞോ കാരണ സഹിതം വ്യക്തമാക്കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എനിക്ക് ഇതുവരെ ലയണൽ മെസ്സിയെ പരിശീലിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.സത്യം എന്തെന്നാൽ ആർക്കും തന്നെ മെസ്സിയെ പരിശീലിപ്പിക്കാൻ സാധിക്കില്ല എന്നതാണ്. മെസ്സിയെ ട്രെയിൻ ചെയ്യാൻ നിങ്ങൾക്ക് കഴിയും എന്നുള്ളത് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അത് തീർത്തും അസംബന്ധമാണ്.കാരണം അദ്ദേഹം ജനിച്ചപ്പോൾ തന്നെ എല്ലാ കാര്യത്തെക്കുറിച്ചും അദ്ദേഹത്തിന് അറിവുണ്ട്.ചിലപ്പോൾ അദ്ദേഹം ചില കാര്യങ്ങൾ നമുക്ക് പഠിപ്പിച്ചു തരും. ആകെ പറയാൻ കഴിയുന്ന കാര്യം മെസ്സി നിങ്ങളുടെ സ്‌ക്വാഡിൽ ഉണ്ടെങ്കിൽ അതൊരു ആദരം തന്നെയാണ് എന്നതാണ് ” ഇതാണ് മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയെ പരിശീലിപ്പിക്കുക എന്ന സ്വപ്നം സാക്ഷാത്കാരമാവാൻ മൊറിഞ്ഞോക്ക് മുന്നിൽ ഇനിയും അവസരമുണ്ട്. പക്ഷേ അദ്ദേഹം ഇന്റർ മയാമിയുടെ പരിശീലകനായി എത്തണമെന്ന് മാത്രം. നിലവിൽ ജെറാർഡോ മാർട്ടിനോയാണ് ഇന്റർ മയാമിയെ പരിശീലിപ്പിക്കുന്നത്.എന്നാൽ അദ്ദേഹത്തിന് കീഴിൽ മോശം തുടക്കമാണ് ഇപ്പോൾ ഈ സീസണൽ ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!