കാസമിറോക്ക് എന്താണ് സംഭവിച്ചത്? ടെൻ ഹാഗ് പറയുന്നു!

കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനിലയായിരുന്നു വഴങ്ങിയിരുന്നത്.ബേൺമൗത്ത് യുണൈറ്റഡിനെ സമനിലയിൽ തളക്കുകയായിരുന്നു. ആ മത്സരത്തിൽ ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോക്ക് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെ ഇംഗ്ലീഷ് ഫുട്ബോൾ നിരീക്ഷകരിൽ നിന്നും അദ്ദേഹത്തിന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. മാത്രമല്ല ഈ സീസണിലും കാസമിറോയുടെ പ്രകടനം അത്ര മികച്ചതല്ല.

കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിന് കാസമിറോക്ക് ഒരുപാട് വിമർശനങ്ങൾ ലഭിച്ചുവെങ്കിലും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് യുണൈറ്റഡ് പരിശീലകൻ എറിക്ക് ടെൻ ഹാഗ് രംഗത്ത് വന്നിട്ടുണ്ട്.അതായത് പരിക്കുകൾ കാരണമാണ് കാസമിറോയുടെ ഫോമിൽ ഇടിവ് സംഭവിച്ചത് എന്നാണ് പരിശീലകന്റെ വിശദീകരണം.ടെൻ ഹാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് കാസമിറോ നടത്തിയിരുന്നത്.അദ്ദേഹം ഒരുപാട് ഗോളുകൾ ഒന്നും നേടുന്ന താരമല്ല.ഒരു ഹോൾഡിങ് മിഡ്‌ഫീൽഡറുടെ റോൾ അദ്ദേഹം കൃത്യമായി നിർവഹിച്ചു നൽകും.ടീമിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം വളരെ പ്രധാനപ്പെട്ട താരമാണ്.ഇത്തവണ അദ്ദേഹം ബുദ്ധിമുട്ടാൻ കാരണം, കരിയറിൽ ഇതുവരെ ഉണ്ടാകാത്ത ഒരു മോശം പരിക്ക് അദ്ദേഹത്തെ അലട്ടി. പക്ഷേ അദ്ദേഹം ഒരു വിന്നറാണ്. കരിയറിൽ ഉടനീളം വിജയങ്ങൾ കരസ്ഥമാക്കിയ താരമാണ് അദ്ദേഹം. ഇവിടെയും അദ്ദേഹം വിജയങ്ങൾ കൊണ്ടുവരും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.അദ്ദേഹത്തിന് ഇപ്പോൾ കൂടുതൽ മത്സരങ്ങളും കോൺഫിഡൻസും ആവശ്യമാണ്.അദ്ദേഹം ഒരു പോരാളിയായതുകൊണ്ടാണ് വലിയ കിരീടങ്ങൾ നേടിയിട്ടുള്ളത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം കാസമിറോ വളരെ പ്രധാനപ്പെട്ട താരമാണ് “ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ യുണൈറ്റഡിന് അവശേഷിക്കുന്ന ഏക കിരീട പ്രതീക്ഷ FA കപ്പാണ്.FA കപ്പിന്റെ സെമിഫൈനലിൽ കോവെൻട്രിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ. ഞായറാഴ്ച രാത്രി 8 മണിക്കാണ് ഈ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!