സിദാൻ ബയേണിന്റെ പരിശീലകനാവുന്നുവോ? പ്രചരിക്കുന്ന വാർത്തകളിലെ സത്യമന്ത്?

ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് ഈ സീസണിൽ പലപ്പോഴും മോശം പ്രകടനമാണ് നടത്തിയിട്ടുള്ളത്.11 വർഷത്തിനുശേഷം ആദ്യമായി കൊണ്ട് ജർമ്മൻ ലീഗ് കിരീടം അവർക്ക് നഷ്ടമായി.DFB പോക്കൽ ടൂർണമെന്റിൽ നിന്നും അവർ നേരത്തെ പുറത്താവുകയും ചെയ്തു.പക്ഷേ ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്താൻ കഴിഞ്ഞു എന്നുള്ളത് അവരെ സംബന്ധിച്ചിടത്തോളം ആശ്വാസമാണ്. എന്നാൽ ഇതിനോടകം തന്നെ തോമസ് ടുഷേലിന്റെ ഭാവി സ്ഥിരീകരിക്കപ്പെട്ടിരുന്നു.

അതായത് ഈ സീസണിന് ശേഷം പരിശീലക സ്ഥാനത്ത് തോമസ് ടുഷേൽ ഉണ്ടാവില്ല.അതുകൊണ്ടുതന്നെ ക്ലബ്ബ് പകരക്കാരന് വേണ്ടിയുള്ള അന്വേഷണങ്ങൾ തുടങ്ങിയിരുന്നു.ജൂലിയൻ നഗൽസ്മാന് വേണ്ടി അവർ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അത് ഫലം കണ്ടില്ല.നഗൽസ്മൻ ജർമ്മൻ ദേശീയ ടീമിനോടൊപ്പമുള്ള തന്റെ കോൺട്രാക്ട് 2026 വരെ നേടുകയായിരുന്നു.ഇതോടെ ബയേൺ മറ്റു പരിശീലകരെ പരിഗണിച്ചു തുടങ്ങി.

ഏറ്റവും കൂടുതൽ പ്രചരിച്ച വാർത്ത സിനദിൻ സിദാന് വേണ്ടി അവർ ശ്രമങ്ങൾ നടത്തുന്നു എന്നുള്ളതായിരുന്നു.സിദാനെ ബയേൺ കോൺടാക്ട് ചെയ്തു എന്നത് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അത് തള്ളിക്കളഞ്ഞുകൊണ്ട് ESPN രംഗത്ത് വന്നിട്ടുണ്ട്.സിദാനെ ഇതുവരെ ബയേൺ കോൺടാക്ട് ചെയ്തിട്ടില്ല.അത് വ്യാജമാണ്.

ബയേണിന്റെ ഷോട്ട് ലിസ്റ്റിൽ സിദാൻ ഉണ്ട്. പക്ഷേ ബ്രൈറ്റൻ പരിശീലകൻ ഡി സെർബി,ഓസ്ട്രിയൻ പരിശീലകൻ റാൾഫ് റാഗ്നിക്ക്,സ്റ്റുട്ട് ഗർട്ട് പരിശീലകൻ സെബാസ്റ്റ്യൻ ഹോനസ് എന്നിവർക്കാണ് ക്ലബ് മുൻഗണന നൽകുന്നത്. അതിനു താഴെയാണ് സിദാൻ വരുന്നത്.അതിന്റെ പ്രധാന കാരണം ഭാഷ തന്നെയാണ്.ജർമ്മൻ ഭാഷയോ ഇംഗ്ലീഷോ ഒഴുക്കോട് കൂടി സംസാരിക്കാൻ സിദാന് സാധിക്കില്ല. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ പ്രാധാന്യം കുറഞ്ഞത്. അതേസമയം സിദാനും ജർമ്മനിയിൽ പരിശീലകനാവാൻ വലിയ താല്പര്യമില്ലെന്ന് ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!