ഇനി ഇന്റർനാഷണൽ ബ്രേക്ക്,യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെ ഒന്നാം സ്ഥാനക്കാർ ആരൊക്കെ?

ഈ സീസണിലെ ലീഗ് മത്സരങ്ങൾക്കെല്ലാം ഇനി ഒരു ചെറിയ ഇടവേളയാണ്. രാജ്യാന്തര മത്സരങ്ങളാണ് ഇനി ഫുട്ബോൾ ലോകത്ത് കുറച്ചു ദിവസങ്ങളിൽ നടക്കുക. ഈ സീസണിലെ ആദ്യത്തെ ഇന്റർനാഷണൽ ബ്രേക്ക് ആണ് ഇപ്പോൾ വന്നിട്ടുള്ളത്.

ഏതായാലും നിലവിൽ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ക്ലബ്ബുകൾ ഏതൊക്കെയാണ് എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം. പ്രീമിയർ ലീഗിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ആഴ്സണലാണ് ഒന്നാം സ്ഥാനത്തുള്ളത്. 7 മത്സരങ്ങളിൽ നിന്ന് 6 വിജയവുമായി 18 പോയിന്റാണ് ഗണ്ണേഴ്സിന് ഉള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 17 പോയിന്റുള്ള സിറ്റി രണ്ടാം സ്ഥാനത്താണ്.ടോട്ടൻഹാം,ബ്രയിറ്റൺ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ വരുന്നത്. യുണൈറ്റഡ് അഞ്ചാം സ്ഥാനത്തും ചെൽസി ഏഴാം സ്ഥാനത്തും ലിവർപൂൾ എട്ടാം സ്ഥാനത്തുമാണ്.എന്നാൽ ഇവരൊക്കെ ഒരു മത്സരം കുറച്ചാണ് കളിച്ചിട്ടുള്ളത്.

ഇനി ലാലിഗയുടെ കാര്യത്തിലേക്ക് വന്നാൽ 6 മത്സരങ്ങളിൽ ആറും വിജയിച്ച റയൽ മാഡ്രിഡ് 18 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. ടോപ്പ് ഫൈവ് ലീഗുകളിൽ എല്ലാ മത്സരങ്ങളും വിജയിച്ച ഏക ടീമും റയൽ മാഡ്രിഡ് തന്നെയാണ്. മാത്രമല്ല ഈ സീസണിൽ ആകെ കളിച്ച ഒൻപതു മത്സരങ്ങളിൽ ഒമ്പതും റയൽ വിജയിച്ചിട്ടുണ്ട്. രണ്ട് പോയിന്റ് മാത്രം കുറവുള്ള ബാഴ്സ രണ്ടാം സ്ഥാനത്താണ് വരുന്നത്.റയൽ ബെറ്റിസ്,അത്ലറ്റിക്ക് ക്ലബ്ബ് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.

ബുണ്ടസ്ലിഗയുടെ കാര്യത്തിലേക്ക് വരുമ്പോൾ 7 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുള്ള യൂണിയൻ ബെർലിൻ ആണ് ഒന്നാം സ്ഥാനത്ത്.15 പോയിന്റ് ഉള്ള ഡോർട്മുണ്ട് രണ്ടാം സ്ഥാനത്താണ്.ഫ്രീബർഗ്,ഹോഫൻഹേയിം എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ വരുന്നത്. അതേസമയം വമ്പൻമാരായ ബയേൺ അഞ്ചാം സ്ഥാനത്താണ്. 7 മത്സരങ്ങളിൽ നിന്ന് 12 പോയിന്റ് മാത്രമാണ് ബയേണിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.

സിരി എയിൽ ഒന്നാം സ്ഥാനത്തുള്ളത് നാപ്പോളിയാണ്.7 മത്സരങ്ങളിൽ നിന്ന് 17 പോയിന്റ് ആണ് നാപോളിക്കുള്ളത്.17 പോയിന്റ് തന്നെയുള്ള അറ്റലാന്റ രണ്ടാം സ്ഥാനത്താണ്.ഉഡിനസ് മൂന്നാം സ്ഥാനത്തും ലാസിയോ നാലാം സ്ഥാനത്തുമാണ്.എസി മിലാൻ,റോമ,ഇന്റർ,യുവന്റസ് എന്നിവരാണ് യഥാക്രമം അഞ്ചു മുതൽ 8 സ്ഥാനങ്ങളിൽ വരെ ഇടം നേടിയിട്ടുള്ളത്.

ലീഗ് വണ്ണിന്റെ കാര്യത്തിലേക്ക് വരുമ്പോൾ പിഎസ്ജി തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്.8 മത്സരങ്ങളിൽ നിന്ന് 22 പോയിന്റാണ് പിഎസ്ജിക്കുള്ളത്.20 പോയിന്റുള്ള മാഴ്സെ രണ്ടാം സ്ഥാനത്താണ്.ലോറിയെന്റ്,ലെൻസ് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ളത്.

ഏതായാലും ഇതൊക്കെയാണ് നിലവിലെ യൂറോപ്പിലെ ലീഗുകളിലെ പോയിന്റ് ടേബിൾ. ഇനി ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ഇത് ഏത് രൂപത്തിലാണ് മാറിമറിയുന്നത് എന്നുള്ളത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!