ആന്റണിയെ ഒഴിവാക്കും, മറ്റൊരു ബ്രസീലിയൻ സ്ട്രൈക്കറെ സ്വന്തമാക്കാൻ യുണൈറ്റഡ്!

വലിയ തുക നൽകിക്കൊണ്ടായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രസീലിയൻ സൂപ്പർ താരമായ ആന്റണിയെ അയാക്സിൽ എന്നും സ്വന്തമാക്കിയത്. എന്നാൽ വളരെ മോശം പ്രകടനമാണ് ആന്റണി ഇപ്പോൾ നടത്തുന്നത്.യാതൊരുവിധത്തിലും ഇമ്പാക്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് ഇപ്പോൾ ക്ലബ്ബിൽ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹത്തെ ലോൺ അടിസ്ഥാനത്തിൽ കൈമാറാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉദ്ദേശിക്കുന്നുണ്ട്.

അതായത് മറ്റൊരു ബ്രസീലിയൻ സൂപ്പർതാരമായ ഗബ്രിയേൽ ബാർബോസയെ കൊണ്ടുവരാൻ യുണൈറ്റഡിന് താല്പര്യമുണ്ട്. ബ്രസീലിയൻ ക്ലബ്ബായ ഫ്ലമെങ്കോക്ക് വേണ്ടിയാണ് ഗാബിഗോൾ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ കോൺട്രാക്ട് വരുന്ന സമ്മറിൽ അവസാനിക്കും.അതുകൊണ്ടുതന്നെ താരത്തെ വിൽക്കാൻ ഫ്ലമെങ്കോ തയ്യാറാണ് എന്നാണ് റിപ്പോർട്ടുകൾ.പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ മിററാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ആന്റണിയെ ലോണിൽ ഫ്ലമെങ്കോക്ക് നൽകി ഗാബിഗോളിനെ എത്തിക്കാനുള്ള ശ്രമമായിരിക്കും ആദ്യം യുണൈറ്റഡ് നടത്തുക. അത് സാധിച്ചില്ലെങ്കിൽ സ്ഥിരമായി സ്വന്തമാക്കിയേക്കും. 20 മില്യൺ പൗണ്ട് ഗാബിഗോളിന് വേണ്ടി ഫ്ലമെങ്കോ ആവശ്യപ്പെടും എന്നാണ് റിപ്പോർട്ടുകൾ. യൂറോപ്പിലേക്ക് വരാൻ അദ്ദേഹം ഇപ്പോൾ ഇഷ്ടപ്പെടുന്നുണ്ട്. നേരത്തെ ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനിൽ ഗാബി ഗോൾ കളിച്ചിരുന്നുവെങ്കിലും തിളങ്ങാൻ സാധിക്കാതെ പോവുകയായിരുന്നു.

ഇതോടെ അദ്ദേഹം ബ്രസീലിലേക്ക് തന്നെ മടങ്ങി. അവിടെ മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയിട്ടുള്ളത്. അതേസമയം ഈ താരത്തെ സ്വന്തമാക്കാൻ മറ്റൊരു ഇറ്റാലിയൻ വമ്പൻമാരായ AC മിലാനും താല്പര്യമുണ്ട്.ഒരുപക്ഷേ എസി മിലാനിൽ നിന്നുള്ള വെല്ലുവിളി യുണൈറ്റഡ് നേരിടേണ്ടി വന്നേക്കും. ഗോളടിക്കാൻ ആളില്ലാത്തതാണ് യുണൈറ്റഡ് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം.ഹൊയ്ലുണ്ട് ഈ സീസണിൽ മൂന്ന് ഗോളുകൾ നേടിയപ്പോൾ ആന്റണി,ഗർനാച്ചോ,റാഷ്ഫോർഡ്, മാർഷൽ തുടങ്ങിയ മുന്നേറ്റനിര താരങ്ങൾ ഓരോ ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!