ആഗ്രഹമുണ്ടായിട്ടല്ല പാൽമറെ വിട്ടത്: കാരണങ്ങൾ വ്യക്തമാക്കി പെപ്

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും സൂപ്പർ താരം കോൾ പാൽമറെ ചെൽസി സ്വന്തമാക്കിയത്.തകർപ്പൻ പ്രകടനമാണ് ഇപ്പോൾ ചെൽസിക്ക് വേണ്ടി അദ്ദേഹം പുറപ്പെടുന്നത്. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാൾ പാൽമറാണ്. 20 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.ഏർലിംഗ് ഹാലന്റിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് അദ്ദേഹം ചെയ്യുന്നത്. അതിനുപുറമേ ഒൻപത് അസിസ്റ്റുകൾ നേടിക്കൊണ്ട് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തമുള്ള താരമായി മാറാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റി സമീപകാലത്ത് കാണിച്ച ഏറ്റവും വലിയ അബദ്ധങ്ങളിൽ ഒന്നാണ് പാൽമറെ കൈവിട്ടു കളഞ്ഞത്. ഇതേക്കുറിച്ച് സിറ്റിയുടെ പരിശീലകനായ പെപ്പിനോട് ചോദിക്കപ്പെട്ടതെന്ന്. ആഗ്രഹമുണ്ടായിട്ടല്ല താരത്തെ വിട്ടത് എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.പാൽമർ രണ്ട് സീസണുകളായി ക്ലബ് വിടാൻ ആവശ്യപ്പെട്ടുവെന്നും കാത്തിരിക്കാൻ പറഞ്ഞിട്ട് അദ്ദേഹം കൂട്ടാക്കിയില്ല എന്നുമാണ് പെപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ക്ലബ്ബ് വിടാൻ വേണ്ടി കഴിഞ്ഞ രണ്ട് സീസണുകളായി അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.ഞാൻ അദ്ദേഹത്തോട് സിറ്റിയിൽ തന്നെ തുടരാൻ പറഞ്ഞു.പക്ഷേ ക്ലബ് വിടാൻ തന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.റിയാദ് മഹ്റസ് ക്ലബ്ബ് വിട്ടിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ പാൽമറോട് തുടരാൻ താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.അദ്ദേഹം അസാധാരണമായ ഒരു താരമാണ്.അദ്ദേഹം അർഹിച്ച മിനിറ്റുകൾ നൽകാൻ എനിക്ക് കഴിഞ്ഞില്ല.ഇപ്പോൾ ചെൽസി അദ്ദേഹത്തിന് അത് ലഭിക്കുന്നു.അത് പൂർണ്ണമായും എനിക്ക് മനസ്സിലാകും.ഒരുപാട് കഴിവുള്ള താരമാണ് അദ്ദേഹം. പക്ഷേ ക്ലബ്ബ് വിടാനുള്ള അദ്ദേഹത്തിന്റെ തീരുമാനം പെട്ടെന്ന് ഉണ്ടായതല്ല, ഒരുപാട് സീസണുകൾ അതിന്റെ പിറകിലുണ്ട് ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

താരത്തെ കൈവിടാൻ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകം നിർബന്ധമാക്കുകയായിരുന്നു. ക്ലബ്ബിനകത്തെ താരബാഹുല്യം കാരണമായിരുന്നു പാൽമർക്ക് അവസരങ്ങൾ ലഭിക്കാതിരുന്നത്.ഇന്ന് FA കപ്പിൽ നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ പാൽമർ തന്റെ മുൻ ക്ലബ്ബായ സിറ്റിക്കെതിരെയാണ് കളിക്കുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!