ഗർനാച്ചോ ഇനിയും ഒരുപാട് പഠിക്കാനുണ്ട്:മാപ്പ് പറയിപ്പിച്ച് ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ ബേൺമൗത്തിനെതിരെയുള്ള മത്സരത്തിൽ സമനില ഏറ്റുവാങ്ങിയിരുന്നു. ആ മത്സരത്തിൽ ഗർനാച്ചോയിൽ നഷ്ടപ്പെട്ട പന്ത് പിടിച്ചെടുത്തു കൊണ്ടായിരുന്നു ബേൺമൗത്ത് ഒരു ഗോൾ നേടിയിരുന്നത്. ഈ പിഴവ് ഇഷ്ടപ്പെടാത്ത പരിശീലകൻ ടെൻ ഹാഗ് ആദ്യ പകുതിക്ക് ശേഷം ഗർനാച്ചോയെ പിൻവലിച്ചിരുന്നു.മാത്രമല്ല മത്സരത്തിനുശേഷം അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ടെൻ ഹാഗിനെ വിമർശിച്ചുകൊണ്ട് ഒരു യുണൈറ്റഡ് ആരാധകൻ ട്വീറ്റ്‌ പങ്കുവെച്ചിരുന്നു.ഗർനാച്ചോ ഈ ട്വീറ്റിന് ലൈക്ക് നൽകുകയും ചെയ്തു.

ഇതോടെ ഗർനാച്ചോയും ടെൻ ഹാഗും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചു എന്ന് മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ ടെൻ ഹാഗ് ഗർനാച്ചോയെ കൊണ്ട് മാപ്പ് പറയിപ്പിച്ചിട്ടുണ്ട്. അദ്ദേഹം തന്നോട് മാപ്പ് പറഞ്ഞു എന്നുള്ള കാര്യം ടെൻ ഹാഗ് തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്.ഗർനാച്ചോ ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്നും ഈ പരിശീലകൻ കൂട്ടിച്ചേർത്തിട്ടുണ്ട്.ടെൻ ഹാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഗർനാച്ചോ ഒരു യുവതാരമാണ്. അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങൾ ഇനിയും പഠിക്കാൻ ഉണ്ട്.ആ വിഷയത്തിൽ അദ്ദേഹം എന്നോട് മാപ്പ് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് മുന്നോട്ടു പോകും ” ഇതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

പല താരങ്ങളുമായും ബന്ധം വഷളായിട്ടുള്ള പരിശീലകൻ കൂടിയാണ് ടെൻ ഹാഗ്.ക്രിസ്റ്റ്യാനോ ക്ലബ്ബ് വിടാനുള്ള കാരണം ഈ പരിശീലകനായിരുന്നു. മാത്രമല്ല ജേഡൻ സാഞ്ചോയുമായി ബന്ധപ്പെട്ട വിവാദത്തിൽ സാഞ്ചോ പരസ്യമായി തന്നോട് മാപ്പ് പറയണം എന്നായിരുന്നു ടെൻ ഹാഗിന്റെ ആവശ്യം. എന്നാൽ മാപ്പ് പറയാൻ തയ്യാറാവാത്ത സാഞ്ചോ ബൊറൂസിയയിലേക്ക് ചേക്കേറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!