വൈകിയേക്കില്ല, ഹാവെർട്സ് ഉടൻ തന്നെ ചെൽസിയിൽ എത്തിയേക്കും !

ബയേർ ലെവർകൂസന്റെ ജർമ്മൻ സൂപ്പർ താരം കായ് ഹാവെർട്സിന്റെ ഡീൽ ഇനി അധികം വൈകിയേക്കില്ലെന്ന് റിപ്പോർട്ടുകൾ. താരം ഉടൻ തന്നെ ചെൽസിയിൽ എത്തിയേക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ജർമ്മൻ മാധ്യമമായ സ്പോർട്ട് ബിൽഡ് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് പ്രവേശനം കാര്യങ്ങൾ വേഗത്തിലാക്കുമെന്നാണ് ബിൽഡിന്റെ കണക്കുകൂട്ടലുകൾ. ബയേർ ലെവർകൂസനുമായി ചെൽസി തിരക്കിട്ട ചർച്ചകൾ നടത്തുന്നുണ്ടെന്നും ബിൽഡ് പറയുന്നുണ്ട്. താരം ചെൽസിയുമായുള്ള നിബന്ധനകൾ ഒക്കെ തന്നെയും അംഗീകരിച്ചിട്ടുണ്ട്.എന്നാൽ ഈ സീസൺ പൂർത്തിയാവുന്നത് മുൻപേ താരത്തെ വിടാൻ ബയേർ ഉദ്ദേശിക്കുന്നില്ല. നിലവിൽ യൂറോപ്പ ലീഗിന്റെ പ്രീക്വാർട്ടറിൽ ബയേർ ലെവർകൂസൻ പ്രവേശിച്ചിട്ടുണ്ട്.

പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ശേഷം മാത്രമേ താരത്തെ നൽകാൻ ബയേർ ഉദ്ദേശിക്കുന്നുള്ളു. എന്നാൽ ഹാവെർട്സിന് അതിന് മുൻപ് തന്നെ ചെൽസിയോടൊപ്പം തന്നെ ചേരാനാണ് താല്പര്യം എന്നാണ് അറിയാൻ കഴിയുന്നത്. ചെൽസിയുടെ ടെക്നിക്കൽ ഡയറക്ടറായ പീറ്റർ ചെക്കും ഉടൻ തന്നെ കരാർ യാഥാർഥ്യമാവും എന്ന വിശ്വാസത്തിലാണ്. 70 മില്യൺ പൗണ്ടിന്റെയും 90 മില്യൺ പൗണ്ടിന്റെയും ഇടയിലാണ് താരത്തിന് വിലയായി ചെൽസി പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ഇരുടീമുകളും ഒന്നിച്ച് ലക്ഷ്യമിടുന്ന താരമാണ് അയാക്സിന്റെ ഗോൾകീപ്പർ ആന്ദ്രേ ഒനാന. കെപക്ക് പകരക്കാരനായി ചെൽസി താരത്തിനെ നോക്കിവെച്ചിരുന്നുവെങ്കിലും നിലവിൽ ബയേർ ലെവർകൂസൻ ഒരല്പം മുന്നിലാണ്. 18 മില്യൺ പൗണ്ട് താരത്തിന് വേണ്ടി ബയേർ ഓഫർ ചെയ്തിരുന്നു. എന്നാൽ 27 മില്യൺ പൗണ്ട് എങ്കിലും ലഭിക്കണം എന്ന നിലപാടിലാണ് അയാക്സ്. ഒരുപക്ഷെ ഹാവെർട്സ് ട്രാൻസ്ഫർ നടന്നു കഴിഞ്ഞാൽ ഒനാന ട്രാൻസ്ഫർ നടക്കാനും സാധ്യതകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *