ലിവർപൂളിന് കിരീടം ഉറപ്പ് നൽകി യുവേഫ പ്രസിഡന്റ്
ഒരു വഴിയല്ലെങ്കിൽ മറ്റൊരു വഴിയിലൂടെ ലിവർപൂളിന് എന്തായാലും പ്രീമിയർ ലീഗ് കിരീടം നേടാമെന്ന് യുവേഫ പ്രസിഡന്റ്. കൊറോണ വൈറസ് പ്രതിസന്ധി മൂലം ലിവർപൂളിന് കിരീടം നഷ്ട്ടപ്പെടുമെന്നുള്ള ഭയം വേണ്ടെന്നും അലക്സാണ്ടർ സെഫെറിൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഒരു ഡെയിലി സ്പോർട്സ് പേപ്പറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. ഇതോടെ ആദ്യത്തെ പ്രീമിയർ ലീഗ് കിരീടം ഇത്തവണ ഷെൽഫിൽ എത്തിക്കാൻ ചെമ്പടക്ക് കഴിഞ്ഞേക്കും.
Null and void the Premier League season?
— MARCA in English (@MARCAinENGLISH) April 7, 2020
Ceferin can't see a situation where Liverpool aren't given the trophy
👇https://t.co/efiBHeB7M6 pic.twitter.com/Zl5oS2iLx2
” ലിവർപൂൾ ഒരിക്കലും തന്നെ കിരീടം നേടാതെ ഇത്തവണ പോവുന്നത് ഞാൻ കാണുന്നില്ല. അവർക്ക് മുന്നിൽ ഒരു വഴി അല്ലെങ്കിൽ മറ്റൊരു വഴി മുന്നിലുണ്ട്. തിയററ്റിക്കലായി പ്രീമിയർ ലീഗ് ഒരിക്കലും അവസാനിച്ചിട്ടില്ല. പക്ഷെ പ്രായോഗികപരമായി അവർ അത് നേടിയിരിക്കുകയാണ്. എന്തെങ്കിലും കാരണവശാൽ മത്സരം തുടരാൻ കഴിഞ്ഞില്ലെങ്കിലും ഞങ്ങൾ ചാമ്പ്യൻമാരെ കണ്ടെത്തും. ലിവർപൂളിന് തന്നെ ഇത്തവണ കിരീടം ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു ” സെഫെറിൻ പറഞ്ഞു.
'Theoretically, they still haven't earned the title but they almost certainly will,' says UEFA president Aleksander Ceferin. https://t.co/osl8dYngtJ
— Rappler (@rapplerdotcom) April 7, 2020
നിലവിൽ ഇരുപത്തിയഞ്ച് പോയിന്റിന്റെ ലീഡുമായി ലിവർപൂൾ ബഹുദൂരം മുന്നിലാണ്. കേവലം രണ്ടു മത്സരങ്ങൾ കൂടി വിജയിച്ചാൽ ലിവർപൂളിന് കിരീടം നേടാനാവും. ഏതായാലും തങ്ങളുടെ ആദ്യടിഗ്ര പ്രീമിയർ ലീഗ് കിരീടത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലിവർപൂൾ ആരാധകർ.