ലിവർപൂളിനോടേറ്റ സമനില, എന്നത്തേക്കാളും കൂടുതൽ സന്തോഷത്തിലാണ് താൻ നിലകൊള്ളുന്നതെന്ന് പെപ് !

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ 1-1 എന്ന സ്കോറിനായിരുന്നു സിറ്റി ലിവർപൂളിനോട് സമനില വഴങ്ങിയത്. മത്സരത്തിൽ പെനാൽറ്റിയിലൂടെ സലാ ലിവർപൂളിന് ലീഡ് നേടികൊടുത്തെങ്കിലും ഗബ്രിയേൽ ജീസസിന്റെ ഗോൾ സിറ്റിക്ക് സമനില നേടികൊടുക്കുകയായിരുന്നു. പിന്നീട് ലഭിച്ച പെനാൽറ്റി ഡിബ്രൂയിൻ തുലച്ചിട്ടില്ലായിരുന്നുവെങ്കിൽ മാഞ്ചസ്റ്റർ സിറ്റി ഒരുപക്ഷെ വിജയം കരസ്ഥമാക്കിയേനെ. ഏതായാലും ടീമിന്റെ നിലവിലെ പ്രകടനത്തിൽ താൻ സന്തുഷ്ടനണെന്ന് പരിശീലകൻ പെപ് ഗ്വാർഡിയോള അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ പന്ത്രണ്ട് മത്സരങ്ങളിൽ ഒരു തോൽവി മാത്രമേ വഴങ്ങിയിട്ടൊള്ളൂ എന്നുള്ളതാണ് പെപിനെ സന്തോഷിപ്പിക്കുന്ന കാര്യം. താൻ എന്നത്തേക്കാളും കൂടുതൽ സന്തോഷത്തിലാണ് എന്നാണ് പെപ് അറിയിച്ചത്. സെപ്റ്റംബറിൽ ലെസ്റ്റർ സിറ്റിയോട് 5-2 കനത്ത തോൽവി ഏറ്റുവാങ്ങിയ ശേഷം സിറ്റി തോൽവി അറിഞ്ഞിട്ടില്ല. എന്നാൽ പ്രീമിയർ ലീഗിൽ പത്താം സ്ഥാനത്താണ് സിറ്റി. ഏഴ് മത്സരങ്ങളിൽ കേവലം പന്ത്രണ്ട് പോയിന്റാണ് സിറ്റിക്കുള്ളത്.

” എല്ലാ കോമ്പിറ്റീഷനുകളിലുമായി കളിച്ച പന്ത്രണ്ട് മത്സരങ്ങളിൽ ഞങ്ങൾ ഒന്നിൽ മാത്രമാണ് തോറ്റിട്ടുള്ളത്.കാരണം ഞങ്ങൾ മൂന്ന് പെനാൽറ്റികൾ വഴങ്ങുകയും ചെയ്തു. ഇപ്പോഴും ഞങ്ങൾ അതിൽ നിന്നും പാഠമുൾകൊണ്ടിട്ടില്ല. എതിരാളികൾക്ക്‌ ഇങ്ങനെ പെനാൽറ്റികൾ നൽകുന്ന അവസാനത്തെ മത്സരമാവട്ടെ ഇതെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പക്ഷെ ഞാൻ ഒരുപാട് സന്തോഷവാനാണ്. സത്യത്തിൽ മുമ്പത്തേക്കാളും ഏറെ സന്തോഷത്തിലാണ്. ഓരോ ദിവസവും താരങ്ങൾ ലോക്കർ റൂമിൽ ഏതൊക്കെ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോവുന്നത് എന്ന് ഞാൻ കാണുന്നതാണ്. ഇന്റർനാഷണൽ ബ്രേക്കിൽ ആർക്കും പരിക്കേൽക്കാതെ തിരിച്ചെത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഗബ്രിയേൽ ജീസസ് മികച്ചു നിന്നിരുന്നു. അദ്ദേഹം തൊണ്ണൂറ് മിനുട്ട് ഇത്പോലെ കളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം ഒരു ഗോൾ നേടിയതിലൂടെ ഞങ്ങളെ ഒരുപാട് സഹായിക്കുകയാണ് ചെയ്തത് ” പെപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *