യുവന്റസ്, സിറ്റി, ലിവർപൂൾ മത്സരങ്ങളിൽ തിളങ്ങിയത് ആര്? പ്ലയെർ റേറ്റിംഗ് അറിയാം
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ തോൽവി അറിയാനായിരുന്നു നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിന്റെ വിധി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആഴ്‌സണൽ ലിവർപൂളിനെ തോല്പിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ ലാക്കസാട്ടെയാണ് മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയത്. 8.3 ആണ് താരത്തിന്റെ റേറ്റിംഗ്. അതേസമയം മറ്റൊരു മത്സരത്തിൽ ഇതേ സ്കോറിന് മാഞ്ചസ്റ്റർ സിറ്റി ബേൺമൗത്തിനെ കീഴടക്കിയിരുന്നു. ഡേവിഡ് സിൽവ, ജീസസ് എന്നിവരുടെ ഗോളുകളാണ് സിറ്റിക്ക് ജയമൊരുക്കിയത്. ഗോളും അസിസ്റ്റും നേടിയ ഡേവിഡ് സിൽവ തന്നെയാണ് മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ താരം 8.9 ആണ് താരത്തിന്റെ റേറ്റിംഗ്. സിരി എയിൽ ഇന്നലെ നടന്ന പ്രധാനപ്പെട്ട മത്സരത്തിൽ യുവന്റസ് സമനില വഴങ്ങുകയായിരുന്നു. 3-3 എന്ന സ്കോറിനാണ് ആവേശകരമായ മത്സരത്തിൽ സാസുവോളോയോട് സമനില വഴങ്ങിയത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ സാസുവോളോയുടെ ബെറാർഡി ആണ് ഇന്നലെ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയത്. 8.6 ആണ് താരത്തിന്റെ റേറ്റിംഗ്. അതേ സമയം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെ തീർത്തും നിറം മങ്ങി. 6.6 ആണ് താരത്തിന്റെ റേറ്റിംഗ്. ഇന്നലത്തെ മത്സരത്തിലെ പ്രധാനപ്പെട്ട ടീമുകളുടെ പ്ലെയർ റേറ്റിംഗ് താഴെ നൽകുന്നു. (ഹൂസ്‌കോർഡ് ഡോട്ട് കോം)
ലിവർപൂൾ : 6.47
സലാഹ് : 6.4
ഫിർമിഞ്ഞോ : 6.3
മാനെ : 8.1
ചേംബർലൈൻ : 6.2
ഫാബിഞ്ഞോ : 6.6
വിനാൾഡം : 6.7
അർണോൾഡ് : 6.5
ഗോമസ് : 6.3
വാൻ ഡൈക്ക് : 5.7
റോബർട്ട്‌സൺ : 7.8
ആലിസൺ : 4.9
ഷാക്കിരി : 6.2(സബ്)
മിനാമിനോ : 6.3(സബ്)
കെയ്റ്റ : 6.9(സബ്)
ഒറിഗി : 6.4(സബ്)
മാഞ്ചസ്റ്റർ സിറ്റി : 6.81
ജീസസ് : 7.9
ഡേവിഡ് സിൽവ : 8.9
ഫോഡൻ : 6.8
സിൽവ : 6.5
ഗുണ്ടോഗൻ : 7.1
ഫെർണാണ്ടിഞ്ഞോ : 7.4
മെന്റി : 7.8
ഓട്ടമെന്റി : 6.4
സ്റ്റോണസ് : 7.1
വാൾക്കർ : 6.4
എഡേഴ്‌സൺ : 6.4
സ്റ്റെർലിങ് : 6.3 – സബ്
സിൻച്ചെങ്കോ : 6.1 -സബ്
റോഡ്രിഗോ :6.1 – സബ്
ഗാർഷ്യ : 6.7 -സബ്
മഹ്റസ് :5.7 -സബ്
യുവന്റസ് : 6.80
റൊണാൾഡോ : 6.6
ഹിഗ്വയ്ൻ : 6.9
ബെർണാഡ്ഷി : 7.2
മാറ്റിയൂഡി : 6.3
പ്യാനിക്ക് : 7.9
ബെന്റാൻകർ : 7.4
സാൻഡ്രോ : 7.9
ചില്ലിനി : 6.0
ലൈറ്റ് : 6.2
ഡാനിലോ : 8.2
സീസ്നി : 7.2
റാംസി : 6.0 – സബ്
റുഗാനി : 6.0 -സബ്
റാബിയോട്ട് : 6.1 -സബ്
കോസ്റ്റ : 6.5 -സബ്
ദിബാല : 6.5 -സബ്