ബാഴ്സയുടെ വിളിയും കാത്ത് ഒബമയാങ് !

ആഴ്‌സണൽ സൂപ്പർ താരം പിയറെ എമെറിക് ഒബമയാങ് ഇപ്പോഴും പ്രതീക്ഷയിലാണ്, ലാലിഗ വമ്പൻമാരായ ബാഴ്സലോണ തന്നെ വിളിക്കുമെന്ന പ്രതീക്ഷയിൽ. സ്പാനിഷ് ന്യൂസ് പേപ്പർ ആയ ഡയാറിയോ സ്പോർട്ട് ആണ് ഒബമയാങ് ബാഴ്സയിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷയോടെ ഇരിക്കുന്നതെന്ന വാർത്ത പുറത്തു വിട്ടത്. ഇന്നലത്തെ ന്യൂപേപ്പറിലെ ആദ്യപേജിൽ തന്നെ ഡയാറിയോ സ്പോർട്ട് ഈ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ സമ്മർ ട്രാൻസ്ഫറിൽ ബാഴ്സയിൽ എത്താൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആഴ്‌സണൽ താരം. മുപ്പത്തിയൊന്നുകാരനായ സ്ട്രൈക്കെർക്ക് അടുത്ത സമ്മർദ്ദം വരെ ഗണ്ണേഴ്സിൽ കരാറുണ്ട്. എന്നിരുന്നാലും ക്ലബ് വിടാനുള്ള ശ്രമങ്ങൾ ഈയിടെയായി താരം നടത്തിയിരുന്നു. താരം ഈ സീസണിൽ എല്ലാ കോംപിറ്റീഷനുകളിലുമായി ഇരുപത്തിയഞ്ച് ഗോളുകൾ ആഴ്‌സണലിനായി നേടിയിരുന്നു.

മുൻപ് താരത്തെ ബാഴ്സ ക്ലബിൽ എത്തിക്കാൻ ശ്രമിച്ചേക്കുമെന്ന വാർത്തകൾ പരന്നിരുന്നുവെങ്കിലും പിന്നീട് അത് ചർച്ച ചെയ്യപ്പെട്ടില്ല. ഇപ്പോഴും ബാഴ്സക്ക് വലിയ രീതിയിൽ താല്പര്യം ഇല്ലാത്ത താരമാണ്. ഒബമയാങ്. നിലവിൽ ബാഴ്സയുടെ ഫസ്റ്റ് ഓപ്ഷൻ എന്നുള്ളത് ഇന്റർ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസ് ആണ്. പിന്നെ മുൻ താരം നെയ്മർ ജൂനിയറെ തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങളും നടന്നിരുന്നു. ഇതിനാൽ തന്നെ ഒബമയാങ് ട്രാൻസ്ഫർ നടക്കാൻ സാധ്യതകൾ കുറവാണ് എന്നാണ് മറ്റു മാധ്യമങ്ങൾ ചൂണ്ടികാണിക്കുന്നത്. പക്ഷെ താരം ഗണ്ണേഴ്‌സിൽ ഒട്ടും തൃപ്തനല്ല. ആഴ്‌സണലിന്റെ യൂറോപ്പ ലീഗ് യോഗ്യത പോലും അവതാളത്തിലാണ്. ആകെയുള്ള പ്രതീക്ഷ എഫ്എ കപ്പാണ്. എഫ്എ കപ്പിന്റെ ഫൈനലിൽ ചെൽസിയെയാണ് ആഴ്‌സണൽ നേരിടുന്നത്. ഏതായാലും ബാഴ്സയിൽ നിന്ന് വിളി വന്നാൽ പോവാൻ സജ്ജമായി നിൽക്കുകയാണ് ഒബമയാങ്.

Leave a Reply

Your email address will not be published. Required fields are marked *