ബാഴ്സ ട്രാൻസ്ഫറിന് കാരണമായതാര്? കൂണ്ടെ വെളിപ്പെടുത്തുന്നു!

സെവിയ്യയുടെ പ്രതിരോധ നിര സൂപ്പർതാരമായ ജൂലെസ് കൂണ്ടെയെയും സ്വന്തമാക്കാൻ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. താരത്തിന്റെ കാര്യത്തിൽ എഗ്രിമെന്റിൽ എത്തി എന്നുള്ളത് കഴിഞ്ഞദിവസം ബാഴ്സ സ്ഥിരീകരിച്ചിരുന്നു.60 മില്യൺ യുറോയാണ് താരത്തിന് വേണ്ടി ബാഴ്സ ചിലവഴിച്ചിരിക്കുന്നത്. ചെൽസിയുടെ വലിയ വെല്ലുവിളി മറികടന്നു കൊണ്ടാണ് താരത്തെ ഇപ്പോൾ ബാഴ്സ സ്വന്തമാക്കിയിട്ടുള്ളത്.

ഏതായാലും ബാഴ്സയിൽ എത്തിയതിന് പിന്നാലെ കൂണ്ടെ ചില കാര്യങ്ങളെപ്പറ്റി സംസാരിച്ചിട്ടുണ്ട്. താൻ ബാഴ്സയിൽ എത്താനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് പരിശീലകനായ സാവിയാണ് എന്നാണ് കൂണ്ടെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ഈയൊരു അവസരത്തിന് ഞാൻ വളരെയധികം നന്ദി പറയുന്നു.ഞാൻ വളരെയധികം ആവേശഭരിതനാണ്,എന്തെന്നാൽ മഹത്തായ ഒരു ക്ലബ്ബിലേക്കാണ് ഞാൻ എത്തിയിരിക്കുന്നത്. തീർച്ചയായും സെവിയ്യ ഒരു മികച്ച ടീം തന്നെയാണ്. പക്ഷേ ബാഴ്സലോണ എല്ലാതലത്തിലും എന്റെ കരിയറിലെ മറ്റൊരു സ്റ്റെപ്പാണ്. ഞാൻ എല്ലാ കോമ്പറ്റീഷനുകളിലും പോരാടുകയും സാധ്യമായത്ര വിജയങ്ങൾ നേടാൻ ശ്രമിക്കുകയും ചെയ്യും.ഞാൻ ഇവിടെ എത്താനുള്ള പ്രധാനപ്പെട്ട കാരണം സാവിയാണ്.ഞാൻ അദ്ദേഹത്തോട് പലതവണ സംസാരിച്ചിരുന്നു. അദ്ദേഹം വളരെ ആകർഷകമായ രീതിയിലാണ് എന്നോട് സംസാരിച്ചത്. തീർച്ചയായും ഞങ്ങൾ രണ്ടുപേരും ഒരേ രീതിയിലാണ് ഫുട്ബോളിനെ നോക്കി കാണുന്നത്.ഞാൻ എനിക്ക് പരിധികളൊന്നും നിശ്ചയിച്ചിട്ടില്ല. എനിക്കിനിയും വളരുകയും പഠിക്കുകയും ചെയ്യണം. എന്നെക്കൊണ്ട് സാധ്യമായ മികച്ച പ്രകടനം ഞാൻ പുറത്തെടുക്കും ” ഇതാണ് കൂണ്ടെ പറഞ്ഞിട്ടുള്ളത്.

ഈ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സ സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമാണ് കൂണ്ടെ.ഇതിന് മുമ്പ് ക്രിസ്റ്റൻസൺ,കെസ്സി,ലെവന്റോസ്ക്കി,റാഫീഞ്ഞ എന്നിവരെയായിരുന്നു ബാഴ്സ സ്വന്തമാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!