ക്രിസ്റ്റ്യാനോ ഇല്ലാതെയും കിരീടങ്ങൾ നേടാമെന്ന് ഞങ്ങൾ ബോധ്യപ്പെടുത്തി കഴിഞ്ഞുവെന്ന് മോഡ്രിച്ച്

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിലും റയൽ മാഡ്രിഡിന് കിരീടങ്ങൾ നേടാൻ കഴിയുമെന്ന് തങ്ങൾ ബോധ്യപ്പെടുത്തി കഴിഞ്ഞുവെന്ന് സൂപ്പർ താരം ലൂക്ക മോഡ്രിച്ച്. കഴിഞ്ഞ ദിവസം സ്പോർട്സ്കെ നോവോസ്റ്റിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിന് എത്രത്തോളം പ്രാധാന്യമുള്ള താരമായിരുന്നു എന്നതിനെ കുറിച്ച് ഇനി ചർച്ച ചെയ്യേണ്ട ആവിശ്യമില്ലെന്നും അദ്ദേഹത്തിന്റെ അഭാവത്തിലും കിരീടം നേടാമെന്ന് തങ്ങൾ തെളിയിച്ചു കഴിഞ്ഞുവെന്നുമാണ് അദ്ദേഹം പ്രസ്താവിച്ചത്. ലോക്ക്ഡൌൺ സമയത്തെ താരങ്ങളുടെ കഠിനാദ്ധ്യാനമാണ് തങ്ങളെ കിരീടത്തിലേക്ക് എത്തിച്ചതെന്നും ലാലിഗ പുനരാരംഭിച്ച ശേഷം ടീം എന്ന നിലയിൽ റയൽ മാഡ്രിഡ്‌ വളരെയധികം മെച്ചപ്പെട്ടിരുന്നുവെന്നും മോഡ്രിച് പറഞ്ഞു. പരിശീലകൻ സിദാനെ പുകഴ്ത്താനും താരം മറന്നില്ല. ഒരു താരത്തെ എങ്ങനെ സമീപിക്കണമെന്ന് കൃത്യമായ ധാരണയുള്ളയാളാണ് സിദാനെന്നും അദ്ദേഹം വാഴ്ത്തി.

” ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിന് എത്രത്തോളം പ്രധാനപ്പെട്ട താരമായിരുന്നു എന്ന് ഇനി ചർച്ച ചെയ്യേണ്ട ആവിശ്യമില്ല. അദ്ദേഹം ടീം വിട്ടതിന് ശേഷം തളരാനോ, അതല്ലെങ്കിൽ കിരീടം നേടാൻ ഇനി കഴിയില്ലെന്ന ധാരണ വെച്ച് പുലർത്താനോ ഞങ്ങൾ ഒരുക്കമായിരുന്നില്ല. അദ്ദേഹത്തിന്റെ അഭാവത്തിലും കിരീടം നേടാൻ കഴിയുമെന്ന് ഞങ്ങൾ ഇപ്പോൾ ബോധ്യപ്പെടുത്തി കഴിഞ്ഞു. റയൽ താരങ്ങൾ എല്ലാം തന്നെ പതിവിലും കൂടുതൽ ഊർജസ്വലതയോടെയായിരുന്നു പരിശീലനം ചെയ്തിരുന്നത്. പ്രത്യേകിച്ച് ലോക്ക്ഡൌൺ സമയത്തും അതിന് ശേഷവും ഞങ്ങൾ കഠിനാദ്ധ്യാനം ചെയ്തു. അതിന്റെ ഫലമാണ് ഈ കിരീടം നേട്ടം. ടീം എന്ന നിലയിൽ ഞങ്ങൾ വളരെയധികം മുന്നോട്ട് പോയി. ഞങ്ങളുടെ തുടർച്ചയായി പത്ത് വിജയവും ഒരു സമനിലയും ഞങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. ഒരിക്കൽ കൂടി താനൊരു മഹത്തായ വ്യക്തിയാണ് എന്ന് സിദാൻ തെളിയിച്ചിരിക്കുകയാണ്. ഒരു താരത്തെ എങ്ങനെ സമീപിക്കണമെന്ന് വ്യക്തമായ ധാരണ ഉള്ളയാളാണ് സിദാൻ. അദ്ദേഹത്തിന്റെ ഈ സമീപനമായിരുന്നു ഞങ്ങളെ എല്ലാവരെയും ഈ സാഹചര്യങ്ങളോട് ഇണങ്ങി ചേരാൻ സഹായിച്ചത് ” മോഡ്രിച് അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!