ജൂലിയൻ ആൽവരസിന് വേണ്ടി സമീപിച്ചത് അഞ്ചോളം വമ്പൻമാർ,സിറ്റിയുടെ തീരുമാനം ഇങ്ങനെ!

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അർജന്റൈൻ സൂപ്പർ താരമായ ജൂലിയൻ ആൽവരസിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു.20 മില്യൺ പൗണ്ടോളമാണ് താരത്തിന് വേണ്ടി സിറ്റി ചിലവഴിച്ചിട്ടുണ്ട്. പക്ഷേ കഴിഞ്ഞ സീസൺ റിവർപ്ലേറ്റിൽ തന്നെ പൂർത്തിയാക്കാൻ മാഞ്ചസ്റ്റർ സിറ്റി അനുവദിക്കുകയായിരുന്നു. അടുത്ത സീസണിലായിരിക്കും ആൽവരസ് സിറ്റിക്ക് വേണ്ടി കളിച്ചു തുടങ്ങുക.

എന്നാൽ മറ്റൊരു സൂപ്പർ താരമായ എർലിംഗ് ഹാലണ്ടിനെ കൂടി ടീമിലേക്ക് എത്തിക്കാൻ സിറ്റിക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ജൂലിയൻ ആൽവരസിനെ മാഞ്ചസ്റ്റർ സിറ്റി ലോൺ അടിസ്ഥാനത്തിൽ മറ്റേതെങ്കിലും ക്ലബ്ബിന് കൈമാറുമെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അതുകൊണ്ടുതന്നെ നിരവധി ക്ലബുകൾ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു.അഞ്ചോളം വമ്പൻ ക്ലബുകൾ ജൂലിയൻ ആൽവരസിന് വേണ്ടി മാഞ്ചസ്റ്റർ സമീപിച്ചിരുന്നു എന്നുള്ള കാര്യം പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ ഇതുവരെ തങ്ങളെ സമീപിച്ച ക്ലബ്ബുകളോട് മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.അതായത് ജൂലിയൻ ആൽവരസിനെ കൈമാറാൻ അവർ ഉദ്ദേശിക്കുന്നില്ല. അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി തന്നെയാണ് ജൂലിയൻ ആൽവരസ് കളിക്കുക. ഇതോടെ ആൽവരസ് ലോൺ അടിസ്ഥാനത്തിൽ ചേക്കേറിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾക്കാണ് വിരാമമായിരിക്കുന്നത്.

അതേസമയം തങ്ങളുടെ സൂപ്പർ താരങ്ങളായ ഗബ്രിയേൽ ജീസസ്,റഹീം സ്റ്റെർലിംഗ് എന്നിവരെ വിൽക്കാൻ മാഞ്ചസ്റ്റർ സിറ്റി തീരുമാനിച്ചിട്ടുണ്ട്. ഗബ്രിയേൽ ജീസസിന് വേണ്ടി മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലാണ് സജീവമായി രംഗത്തുള്ളത്. അതേസമയം റഹീം സ്റ്റെർലിങ്ങിനെ സ്വന്തമാക്കാൻ വേണ്ടി മറ്റൊരു പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിയാണ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!