എല്ലാവർക്കും ബ്രസീലിനോട് അസൂയ,ഇത്തവണ വേൾഡ് കപ്പ് നേടണം: ടിറ്റെ

വരുന്ന ഖത്തർ വേൾഡ് കപ്പിലെ കിരീടഫേവറേറ്റ്കളായി പലരും കണക്കാക്കുന്ന ടീമാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ. സൂപ്പർതാരങ്ങളാൽ സമ്പന്നമാണ് ബ്രസീലിയൻ ടീം.ബ്രസീലിയൻ പരിശീലകനായ ടിറ്റെ തന്റെ രണ്ടാമത്തെ വേൾഡ് കപ്പിനാണ് ഇപ്പോൾ ഒരുങ്ങുന്നത്.

ഏതായാലും ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം നേടണമെന്നുള്ള ആഗ്രഹം ടിറ്റെ പങ്കുവെച്ചിട്ടുണ്ട്. വേൾഡ് കപ്പ് കിരീടം നേടാനുള്ള സമയമാണ് ഇതെന്നാണ് ടിറ്റെ പറഞ്ഞിട്ടുള്ളത്. മാത്രമല്ല ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ അസൂയപ്പെടുന്ന ടീം ബ്രസീലാണെന്നും ടിറ്റെ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വരുന്ന വേൾഡ് കപ്പിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഞങ്ങൾ വേൾഡ് കപ്പിന് യോഗ്യത നേടി കഴിഞ്ഞു. ഇനി വേൾഡ് കപ്പിന്റെ ഫൈനലിലെത്തിക്കൊണ്ട് കിരീടം നേടാനുള്ള സമയമാണ്. വലിയ പ്രതീക്ഷകളുണ്ട്. പക്ഷേ ശ്രദ്ധ മുഴുവനും വേൾഡ് കപ്പിൽ തന്നെയാണ് ” ടിറ്റെ തുടർന്നു.

” പലർക്കും ബ്രസീലിനോട് അസൂയയാണ്. ഒരുപക്ഷേ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ അസൂയപ്പെടുന്ന ടീം ബ്രസീലായിരിക്കും.പക്ഷേ അത് അവർ ഒരിക്കലും അംഗീകരിച്ചു തരില്ല. ബഹുമാനത്തിന്റെ അഭാവം പലർക്കുമുണ്ട്. ഞങ്ങളുടെ ലെഗസിയാണ് അതിന് കാരണം.പെലെയും സഗല്ലോയും ടോസ്റ്റാവോയും ഗാരിഞ്ചയുമുള്ള ഞങ്ങളുടെ ചരിത്രമാണ് അതിന് കാരണം. അതുകൊണ്ടുതന്നെയാണ് ആളുകൾ ഏറ്റവും കൂടുതൽ അസൂയപ്പെടുന്നതും ” ഇതാണ് ടിറ്റെ പറഞ്ഞിട്ടുള്ളത്.

വേൾഡ് കപ്പിൽ ഗ്രൂപ്പ് ജിയിലാണ് ബ്രസീൽ ഉൾപ്പെട്ടിട്ടുള്ളത്.സെർബിയ,സ്വിറ്റ്സർലാന്റ്, കാമറൂൺ എന്നിവരാണ് ബ്രസീലിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!