ജനുവരിയിൽ ഒബമയാങ്ങിന് വേണ്ടി ചെൽസി ശ്രമം നടത്തി, പിന്മാറാനുള്ള കാരണം ഇങ്ങനെ !
ആഴ്‌സണലിന്റെ ഗാബോൺ ഗോളടിയന്ത്രം ഒബമയാങിന് വേണ്ടി ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫറിൽ ചെൽസി വലവീശിയിരുന്നതായി റിപ്പോർട്ടുകൾ. ഇംഗ്ലീഷ് മാധ്യമമായ സ്പോർട്സ് മെയിൽ ആണ് ഈ വാർത്തയിപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഒരു സ്‌ട്രൈക്കറെ അത്യാവശ്യമായി വന്ന സമയത്തായിരുന്നു ലംപാർഡിന്റെ നോട്ടം ഒബമയാങ്ങിലേക്ക് തിരിഞ്ഞത്. എന്നാൽ പിന്നീട് ചെൽസി തന്നെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. വലിയ തോതിലുള്ള സാലറിയാണ് ഒബമയാങ് ആവിശ്യപ്പെട്ടത് എന്ന കാരണത്താലാണ് നീലപ്പട ഈ ശ്രമം ഉപേക്ഷിച്ചത്. ചെൽസിയിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരം താനാവണമെന്നായിരുന്നു താരത്തിന്റെ ആഗ്രഹം. ഇതോടെ നഗരവൈരികളുടെ താരത്തിന് വേണ്ടിയുള്ള ശ്രമം ചെൽസി ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് എഫ് എ കപ്പിൽ നടക്കുന്ന പോരാട്ടത്തിൽ ചെൽസിയും ആഴ്‌സണലും തമ്മിൽ കൊമ്പുകോർക്കുന്നുണ്ട്. ഇന്ത്യൻ സമയം രാത്രി പത്ത് മണിക്കാണ് മത്സരം നടക്കുക. ആഴ്‌സണലിന്റെ പ്രതീക്ഷകൾ എല്ലാം തന്നെ ഒബമയാങ്ങിന്റെ കാലുകളിലാണ്.
Chelsea were sounded out over a stunning move for Pierre-Emerick Aubameyang in January. Sportsmail understands that contact was made on behalf of the Arsenal striker – who is set to line up against Chelsea in Saturday's FA Cup final – but high wage demands stopped any deal. pic.twitter.com/4E8IVFqyYn
— Frank Khalid (@FrankKhalidUK) August 1, 2020
ഈ സീസണിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ആഴ്‌സണലിന് യൂറോപ്പ ലീഗ് യോഗ്യത നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് വിജയിച്ചാൽ യോഗ്യത നേടാം. സീസണിൽ 27 ഗോളുകൾ അടിച്ചു കൂട്ടിയ ഒബമയാങിൽ തന്നെയാണ് ഗണ്ണേഴ്‌സിന്റെ പ്രതീക്ഷകൾ. മുപ്പത്തിയൊന്നുകാരനായ താരം 2018-ലായിരുന്നു ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും 56 മില്യൺ പൗണ്ടിന് ആഴ്‌സണലിൽ എത്തിയത്. അതിന് ശേഷം മുഹമ്മദ് സലാഹിന് മാത്രമേ താരത്തെക്കാൾ കൂടുതൽ പ്രീമിയർ ലീഗ് ഗോളുകൾ നേടാൻ സാധിച്ചിട്ടുള്ളൂ. ഏതായാലും ഇന്നത്തെ മത്സരത്തിൽ ലംപാർഡിനും സംഘത്തിനും താരം വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല.
EXCLUSIVE: Aubameyang tried to force a shock move to Chelsea in the January transfer window | @MikeKeegan_DM https://t.co/hqBLWAjiz7
— MailOnline Sport (@MailSport) July 31, 2020