കൂമാന്റെ ആദ്യത്തെ സൈനിങ് ആയി മാറാൻ ലിവർപൂളിന്റെ സൂപ്പർ താരം !
എഫ്സി ബാഴ്സലോണയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ ശേഷം ഇതുവരെ ഒരു സൈനിങ് പോലും ബാഴ്സലോണ നടത്തിയിട്ടില്ല. ഒരുപാട് പേരുകൾ ഉയർന്നു കെട്ടിരുന്നുവെങ്കിലും ഒന്നിനും വേണ്ടിയും ബാഴ്സ വലിയ തോതിൽ ശ്രമങ്ങൾ നടത്തിയിരുന്നില്ല. നോട്ടമിട്ടിരുന്ന ഡോണി വാൻ ഡി ബീക്കിനെ യുണൈറ്റഡ് കൊത്തിക്കൊണ്ട് പോവുകയും ചെയ്തു. ലൗറ്ററോ മാർട്ടിനെസ്, മെംഫിസ് ഡിപെ, മൗസ്സേ ഡെംബലെ എന്നീ പേരുകൾ ഒക്കെ ഉയർന്നു കെട്ടിരുന്നുവെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. എന്നാൽ റൊണാൾഡ് കൂമാന്റെ ആദ്യ സൈനിങ് ആയി മാറാനുള്ള ഒരുക്കത്തിലാണ് ലിവർപൂളിന്റെ ഡച്ച് സൂപ്പർ താരം ജിയോർജിനിയോ വൈനാൾഡം. പ്രമുഖ മാധ്യമമായ ഡി ടെലഗ്രാഫ് ആണ് ഈ വാർത്തയിപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ബാഴ്സയ്ക്കും വൈനാൾഡത്തിനും ഇടയിലുള്ള പേർസണൽ ടെംസ് ഒക്കെ അംഗീകരിച്ചു കഴിഞ്ഞതായും ഉടനെ തന്നെ കരാറിൽ എത്തുമെന്നുമാണ് ഇവർ റിപ്പോർട്ട് ചെയ്യുന്നത്. താരത്തിന്റെ വിലയുമായി സംബന്ധിച്ച ചർച്ചകളാണ് ഇപ്പോൾ ബാഴ്സക്കും ലിവർപൂളിനും ഇടയിൽ നടന്നുകൊണ്ടിരിക്കുന്നത്. 15-20 മില്യൺ യുറോകൾക്കിടയിൽ ഉള്ള ഒരു തുകയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
De Telegraaf: Wijnaldum will be Koeman's first signing at FC Barcelonahttps://t.co/DMDZf3d7UQ
— SPORT English (@Sport_EN) September 2, 2020
മൂന്ന് വർഷത്തെ കരാറിൽ ആയിരിക്കും വൈനാൾഡം ബാഴ്സയുമായി ഒപ്പുവെക്കുക എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ലിവർപൂളുമായി കരാർ പുതുക്കാൻ താൻ ഒരുക്കമല്ലെന്ന് താരം മുമ്പ് തന്നെ അറിയിച്ചിരുന്നു. പുതിയ ക്ലബ് തനിക്ക് ആവിശ്യമാണ് എന്നാണ് താരത്തിന്റെ നിലപാട്. അതിനാൽ തന്നെ താരം ബാഴ്സയിലേക്ക് ചേക്കേറാനുള്ള സാധ്യത കൂടുതലാണ്. ബുണ്ടസ്ലിഗ, സിരി എയിൽ നിന്നൊക്കെ ഓഫർ വരുന്നുണ്ടെങ്കിലും താരം ബാഴ്സയെ തന്നെ തിരഞ്ഞെടുത്തേക്കും.മുമ്പ് ഹോളണ്ട് ടീമിൽ കൂമാന് കീഴിൽ താരം പ്രവർത്തിച്ചിരുന്നു. 2016-ൽ ന്യൂകാസിൽ യുണൈറ്റഡിൽ നിന്നായിരുന്നു താരം ലിവർപൂളിൽ എത്തിയത്. ലിവർപൂളിനൊപ്പം പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് എന്നിവയൊക്കെ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
Barcelona manager Ronald Koeman wants Liverpool's Georginio Wijnaldum to play a pivotal role in his rebuilding project at the Nou Camp.
— Sky Sports News (@SkySportsNews) September 2, 2020