കമ്മ്യൂണിറ്റി ഷീൽഡിനുള്ള തിയ്യതി തീരുമാനമായി !
ഈ സീസണിലെ കമ്മ്യൂണിറ്റി ഷീൽഡിനുള്ള തിയ്യതിയും വേദിയും തീരുമാനമായി. ഇംഗ്ലണ്ടിലെ ഫുട്ബോൾ അസോസിയേഷൻ (എഫ്എ) ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 29-ആം തിയ്യതി വെംബ്ലിയിൽ വെച്ചാണ് മത്സരം നടക്കുക എന്നാണ് എഫ്എ അറിയിച്ചത്. ഈ സീസണിലെ പ്രീമിയർ ലീഗ് ജേതാക്കളും എഫ്കപ്പ് ജേതാക്കളുമാണ് കമ്മ്യൂണിറ്റി ഷീൽഡിന് വേണ്ടി മാറ്റുരക്കുക. ലിവർപൂൾ ആണ് ഈ സീസണിലെ പ്രീമിയർ ലീഗ് ജേതാക്കൾ. അതേസമയം ശനിയാഴ്ച്ച നടക്കുന്ന എഫ് എ കപ്പ് ഫൈനലിലെ വിജയികളെയാണ് ലിവർപൂൾ കാത്തിരിക്കുന്നത്. ഫൈനലിൽ ആഴ്‌സണൽ ചെൽസിയുമാണ് കൊമ്പ്കോർക്കുന്നത്.
Liverpool will play the winners of the FA Cup in the Community Shield on August 29 🛡
— Goal (@goal) July 29, 2020
Arsenal or Chelsea? 🤔 pic.twitter.com/hk9qXPhfm0
കഴിഞ്ഞ സീസണിൽ കമ്മ്യൂണിറ്റി ഷീൽഡ് നഷ്ടപ്പെട്ടവരാണ് ലിവർപൂൾ. അത് ഇത്തവണ തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് ക്ലോപിന്റെ സംഘം. കഴിഞ്ഞ പ്രാവിശ്യം മാഞ്ചസ്റ്റർ സിറ്റിയോട് ആയിരുന്നു പെനാൽറ്റിയിൽ ലിവർപൂൾ പരാജയം അറിഞ്ഞത്. എന്നാൽ ഇത്തവണ എഫ്എ കപ്പിൽ ആഴ്‌സണലിനോട് തോറ്റു പുറത്താവാനായിരുന്നു സിറ്റിയുടെ വിധി. 2-0 എന്ന സ്കോറിന് ആയിരുന്നു സിറ്റി ഗണ്ണേഴ്സിനോട് തോറ്റത്.സെപ്റ്റംബർ പന്ത്രണ്ടിന് ആണ് അടുത്ത പ്രീമിയർ ലീഗ് ആരംഭിക്കുന്നത്.
Community Shield set for August 29 at Wembley #SilverSports
— #SilverSports 🇬🇭 98.3mhz (@SilverSports_Gh) July 29, 2020
Read More | https://t.co/sPySgooAcf pic.twitter.com/3wk3iKSihH