ഒടുവിൽ ആൻഫീൽഡിലും പോയിൻ്റ് നഷ്ടപ്പെടുത്തി, വിജയിക്കാനാവാതെ ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുപ്പത്തഞ്ചാം റൗണ്ട് മത്സരത്തിൽ ലിവർപൂളിന് സമനില. ബേൺലിയാണ് അവരെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോളുകൾ നേടിയ മത്സരത്തിൽ ലിവർപൂളിനായി ആൻ്റി റോബർട്ട്സണും ബേൺലിക്കായി ജെയ് റോഡ്രിഗ്വസുമാണ് ഗോളുകൾ നേടിയത്. ഈ സീസണിൽ ആദ്യമായാണ് ലിവർപൂൾ സ്വന്തം മൈതാനത്ത് പോയിൻ്റുകൾ നഷ്ടമാക്കുന്നത്.

ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ആദ്യം ലീഡെടുത്തത് ലിവർപൂളായിരുന്നു. മുപ്പത്തിനാലാം മിനുട്ടിൽ ഫാബിഞ്ഞോയുടെ അസിസ്റ്റിൽ നിന്നും ഗോൾ നേടി ആൻ്റി റോബർട്സണാണവരെ മുന്നിലെത്തിച്ചത്. ഇടവേള സമയത്ത് ലിവർപൂൾ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കഥ മാറി. കളിയുടെ അറുപത്തിയൊമ്പതാം മിനുട്ടിൽ ജെയ് റോഡ്രിഗസിലൂടെ ഗോൾ തിരിച്ചടിച്ച ബേൺലി മത്സരം സമനിലയിലാക്കി. ഈ മത്സരം സമനിലയായെങ്കിലും പ്രീമിയർ ലീഗിൽ ഇത്തവണ കിരീടം ഉറപ്പിച്ച ലിവർപൂൾ 35 മത്സരങ്ങളിൽ നിന്നും 93 പോയിൻ്റുമായി ലീഗ് ടേബിളിൽ ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് 34 മത്സരങ്ങളിൽ നിന്നും 69 പോയിൻ്റ് മാത്രമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *